Tuesday, October 30, 2012

അയ്യപ്പന്‍റെ പൂങ്കാവനം - പ്ലാസ്റ്റിക്‌ വനമായി കൊണ്ടിരിക്കുന്നു....ശബരിമലയില്‍ അതി ഭയങ്കരമായ ആരോഗ്യ, സുരക്ഷ, പരിസ്ഥിതി പ്രശ്നങ്ങള്‍ !!!

അയ്യപ്പന്‍റെ പൂങ്കാവനം - പ്ലാസ്റ്റിക്‌ വനമായി കൊണ്ടിരിക്കുന്നു....ശബരിമലയില്‍ അതി ഭയങ്കരമായ ആരോഗ്യ, സുരക്ഷ, പരിസ്ഥിതി പ്രശ്നങ്ങള്‍ !!!


മറ്റൊരു മണ്ഡലക്കാലം കൂടി അടുത്ത് വരുന്നു. കേരളത്തിലെ, അല്ല ഇന്ത്യയിലെ മതേതരത്വം ഉയര്ത്തി കാണിച്ചു ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്എന്ന് വേണ്ട ജാതി, മത, ഭാഷ വ്യത്യാസം ഇല്ലാതെ എല്ലാവരും ഒത്തൊരുമയോടെ വന്നു ദര്ശിച്ചു മടങ്ങുന്ന ഒരു പുണ്യ സ്ഥലം. ശബരിമലഏതു വിശ്വാസ്സിക്കും, ഒറ്റ സ്വരത്തില്ഒരേ താളത്തില്മന്ത്രിക്കാന് ദിവ്യ നാമം - ഒരേ ഒരു ലക്ഷ്യം ശബരി മാമല, ഒരേ ഒരു മന്ത്രം ശരണമയ്യപ്പ ..


മണ്ഡലക്കാലത്തെ തിരക്ക് ഒഴിവാക്കാന്വേണ്ടി ആയിരുന്നില്ല തുലാം ഒന്നാം തിയതിക്ക് ശേഷം ശബരിമല ദര്ശനം നടത്താം എന്ന് തീരുമാനിച്ചത്. രണ്ടു കൊല്ലം മുന്പ് തുടങ്ങി വച്ച ഒരു പദ്ധതിയുടെ പുരോഗമനം അവലോകനം ചെയ്യുകയും തന്നാലാവുന്ന വിധം ഭക്ത ജനങ്ങള്ക്ക്ശബരിമല മണ്ഡലക്കാലം തുടങ്ങുന്നതിനു മുന്പ് അവിടെ ഉള്ള പോരായ്മകള്ചൂണ്ടി കാണിച്ചു അധികാരികളോട് തന്നാല്ആവുന്ന വിധം അപേക്ഷിച്ച് അഭ്യര്ഥിച്ചു അവക്ക് പരിഹാരം കണ്ടെത്തുക എന്ന ഒരു ലക്ഷ്യം കൂടി യാത്രയില്ഉണ്ടായിരുന്നു. ഭഗവാന്റെ കാരുണ്യം കൊണ്ട്,കണ്മുന്നില്കണ്ടത് മുഴുവന്അതെ പടി പകര്ത്തുന്നു.

കേരളത്തില്എന്നല്ല ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതല്വരുമാനം ലഭിക്കുന്ന ഒരു പുണ്യ സങ്കേതത്തിന്റെയും അതിനോട് ചേര്ന്ന് ഉള്ള പരിസ്സരത്തിന്റെയും ശോചനീയമായ  അവസ്ഥ എത്ര എന്ന് നിങ്ങള്ക്ക് ഇത് വായിച്ചു തീരുമ്പോഴേക്കും മനസ്സിലാക്കാം. അവസ്ഥ എന്നെയോ നിങ്ങളെയോ മാത്രം ബാധിക്കുന്ന ഒന്നല്ല എന്ന പരമ പ്രധാനമായ കാരണം കൊണ്ട് കൂടി ആണ് ലേഖനവും അഭ്യര്ഥനയും നടത്തുന്നത്. ശബരിമല വനമേഖല ഒട്ടനവധി പക്ഷി മൃഗാധികള്കൊണ്ട് സമ്പന്നം ആണ്. ധാരാളം ഇഴ ജന്ധുക്കളും, അത്യപൂര്വ്വം ആയ പല തരം സസ്യ സമ്പത്തും മേഖലയില്ഉണ്ട്. അവയുടെ പരിരക്ഷക്ക് വന്ഭീഷണി ആണ് എനിക്ക് നേരില്കാണാന്സാധിച്ചത്.


മറ്റു മണ്ഡലക്കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ പമ്പയിലേക്കുള്ള റോഡുകള്പൊതുവേ നന്നായിരുന്നു എന്നത് ഒരു ആശ്വാസം. അവയില്തന്നെ എരുമേലിയില്നിന്ന് പമ്പവരെ ഉള്ള റോഡ്‌, കേരളത്തില്‍ ഏതു റോഡിനെക്കളും മികവുറ്റത് ആണെന്ന് അഭിമാനത്തോടെ പറയാം


Erumeli - Pampa road



അതെ മികവും, അതെ കൃത്യതയും, മറ്റു റോഡുകളില്കൂടി കാണിച്ചിരുന്നു എങ്കില്എന്ന് ആശിച്ചു പോയി, വഴിയിലൂടെ രാത്രി കടും മഞ്ഞത്ത് വണ്ടി ഓടിച്ചപ്പോള്‍!.. എരുമേലിയില്നിന്ന്, ഒരേ ഒരു മാര്ഗമേ റോഡ്പോകുന്നുള്ളൂ എങ്കിലും, ഒരു പാട് സൈന്ബോര്ഡുകള്കൊണ്ട് ദൂരമത്രയും നിറഞ്ഞിരുന്നു. അതെ ശുഷ്കാന്തി, മറ്റു ദിശകളില്നിന്ന് ശബരിമല ലക്ഷ്യം വച്ചുള്ള റോഡുകളില്കൂടി അതെ രീതിയില്ഉള്ള സൈന്ബോര്ഡുകള്ചെയ്തിരുന്നെങ്കില്എന്ന് ആശ്വസിച്ചു പോയി. പ്രത്യേകിച്ചും രാത്രിയില്വരുന്ന ഭക്ത ജനങ്ങള്ക്ക്അത് പ്രത്യേകം ഉപകാര പ്രദം ആവും എന്ന് തീര്ച്ച. ശബരിമല ലക്ഷ്യം വച്ച് പോകുന്ന റോഡുകള്ഉള്ള ഗ്രാമ പഞ്ചായത്ത്, ടൌണ്അധികാരികളും അയ്യപ്പ സേവ സന്ഗങ്ങളും വിചാരിച്ചാല്നിഷ്പ്രയാസം നടപ്പിലാക്കാന്പറ്റുന്ന ഒരു ചെറിയ പദ്ധതി

ദയവായി, ശബരിമല ലക്ഷ്യം വച്ചുള്ള റോഡുകളില്കൃത്യമായി സൈന്ബോര്ഡുകള്വക്കുകയും, കിലോമീറ്റര്‍, മാര്ഗങ്ങള്എന്നിവ അടയാളപ്പെടുത്തി ഉള്ള ബോര്ഡുകള്ഉടന്തന്നെ വക്കുവാന്ഉള്ള ശ്രമം നടത്തുക




എന്റെ യാത്ര പമ്പാ നദി തീരത്ത് ഏകദേശം വെളുപ്പിന് ഒരു മണിയോടെ എത്തി ചേര്ന്ന്. പതിവിലും അധികം തിരക്ക് കാരണം, പാര്ക്കിംഗ് ഒരു പ്രശ്നം ആയി എന്ന് തോന്നിയ സമയത്ത്, എന്തോ ഭാഗ്യവശാല്പമ്പാ പോലീസ്സ് സ്റ്റേഷന്കഴിഞ്ഞു ഒരു അര കിലോമീറ്റര്മുകളില്ഒരു വിധം തരമാക്കി. അപ്പോള്ആണ് ശബരിമലയെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ ഒരു വകുപ്പും, അവിടെ ജോലി ചെയ്യാന്സ്വയം തിരഞ്ഞെടുത്തവരും, അത് ഒരു കര്മം ആയി മാത്രം ചെയ്യാന്നിശ്ചയിക്കപ്പെട്ട ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ അവസ്ഥ കാണാന്ഇടയായത്. ഹാ കഷ്ടം എന്ന് മാത്രം പറയാം. മുകളില്ഇരിക്കുന്നവര്അറിയുന്നുണ്ടോ, അല്ലെങ്കില്അറിഞ്ഞില്ല എന്ന് നടിക്കുന്നുണ്ടോ അവരുടെ അവിടുത്തെ വാസ്സത്തിനുള്ള സൌകര്യങ്ങളും പരിമിതികളും. തീര്ത്തും ഇല്ല എന്ന് തന്നെ പറയാം.. കേരള പോലീസ്സ് അവിടെ പ്രവരത്തിക്കുന്നുണ്ട് എങ്കില്അത് പമ്പയിലും സന്നിധാനത്തും ജോലി ചെയ്യുന്ന ഒരു കൂട്ടം സാധു മനുഷ്യരുടെ ഭക്ത ജനങ്ങളോട് ഉള്ള ഔദാര്യം മാത്രം എന്ന് പറയാം. അല്ലെങ്കില്ഒന്ന് കൂടി ഭംഗിയായി പറഞ്ഞാല്അവര്അയ്യപ്പ സ്വാമിയോട് ഉള്ള അവരുടെ നിസ്വാര്ത്ഥമായ സമര്പ്പണം എന്ന്  പറയാം

ദയവായി, ശബരിമലയില്കേരള പോലീസ് വിഭാഗത്തിന് വേണ്ട പ്രാഥമിക സൌകര്യങ്ങള്അടിയന്തിരമായി ചെയ്തു കൊടുക്കുക. അവര്ക്ക് കിടക്കാന്‍, പ്രാഥമിക കാര്യങ്ങള്നടത്താന്‍, അവരുടെ സുരക്ഷ അവിടുത്തെ കാലാവസ്ഥയെയും മറ്റും കണക്കിലെടുത്ത് അവിടെ ജോലി ചെയ്യാന്വരുന്ന പോലീസ്സ് ഉധ്യോഗസ്തന്മാര്ക്ക് വേണ്ട സൌകര്യങ്ങള്അധികൃതര് മണ്ഡലക്കാലം തുടങ്ങുന്നതിനു മുന്പ് ചെയ്തു കൊടുക്കുക

Toilets on way to Sannidhanam



ഏകദേശം വെളുപ്പിന് ഒരു മൂന്നു മണി ആയിരുന്നെങ്കിലും ആദ്യം വേണ്ട കാര്യം പ്രഭാത കൃത്യം തന്നെ. കാറില്നിന്ന് താഴെ പമ്പാ തീരത്ത് എത്തി അത്യാവശം നടത്താന്ഉള്ള ഒരു സ്ഥലം അന്വേഷിച്ചു. ആകെ വൃത്തി ഉണ്ട് എന്ന് തോന്നിയ ഒരു സ്ഥലത്ത് അഞ്ചു രൂപ കൊടുത്തു കാര്യം നടത്താം എന്ന് തീരുമാനിച്ചു. അവിടെ സാമാന്യം തിരക്കുണ്ടായിരുന്നതിനാല്കുറച്ചു സമയം എടുത്തു. എന്നാലും, പമ്പാ നദി തീരത്ത് ഇതേ ആവശ്യത്തിനായി ഉള്ള മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് അവിടെ തന്നെ ആവാം എന്ന് തീരുമാനിച്ചു. മൂക്ക് പൊത്തി എങ്ങനെ ഒക്കെയോ അത് നടത്തി തിരിച്ചു ഇറങ്ങിയപ്പോള്‍, തീര്ത്തും സങ്കടപ്പെട്ടു പോയി. ഇത്രയും ഭക്ത ജനങ്ങള്വരുന്ന ഒരു പൊതു സ്ഥലത്ത്, പ്രാഥമിക ആവശ്യത്തിനു വേണ്ട സാമാന്യ സൗകര്യം പോലും, തിരക്കുള്ള സമയം അല്ലാതായിട്ടു പോലും അവിടെ അന്നുണ്ടായിരുന്നില്ല. അപ്പോള്‍ മണ്ഡലക്കാലവും മകരവിളക്കും സമയത്ത് ശബരിമല സന്ദര്ശിക്കുന്ന ലക്ഷകണക്കിന് ഭക്ത ജനങ്ങളുടെ അവസ്ഥ ആലോചിച്ചു പോയി

                                                     Toilets at Sannidhanam



                                                 Toilets at Sannidhanam


                                  Toilets at Sannidhanam



പമ്പയില്നിന്ന് ശബരിമാലയിലേക്കും തിരിച്ചും ഉള്ള കാനന പാതയില്ഉള്ള എല്ലാ കക്കൂസുകളുടെയും സ്ഥിതി, ഇതിലൊ ഇതിലതികം ശോച്ചനീയമോ ആയിരുന്നു. സന്നിധാനത്തും ഒട്ടും വ്യത്യസ്തമായിരുന്നില്ല. ഉള്ള മൂന്നോ നാലോ ഇടങ്ങളില്ഒന്നിലും ഇതൊരു മനുഷ്യനും കയറാന്പറ്റാത്ത അവസ്ഥ


ദയവായി, പമ്പയിലും ശബരിമലയിലും വരുന്ന ഭക്ത ജനങ്ങള്ക്ക്വേണ്ടുന്ന അടിസ്ഥാന പ്രാഥമിക സൌകര്യങ്ങള്ഏര്പ്പെടുത്താന്ബന്ധപ്പെട്ട അധികൃതരും എത്രയും പെട്ടെന്ന് ചെയ്യുക

പമ്പയില്പ്രഭാത കൃത്യങ്ങള്ഒരുവിധം കഴിച്ചു എന്ന് വരുത്തി സന്നിധാനത്തേക്ക് അതി രാവിലെ തന്നെ മല ചവിട്ടാന്തീരുമാനിച്ചു. വഴിയില്‍ ഉട നീളം വെളിച്ച കുറവും, വെള്ളം കൊണ്ട് വരുന്നതിനു വേണ്ട പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി കൊണ്ട് വന്നു ഇട്ടിട്ടുള്ള പൈപ്പ് കളും ഉണ്ടായിരുന്നു. ശരംകുത്തിയാല്എത്തിയപ്പോള്ആണ് ഒരു വിധം വെളിച്ചം വന്നത്. അപ്പോള്ആണ് ഞാന്എന്റെ ജീവിതത്തില്ഏറ്റവും ദുഃഖം തോന്നിയ കാഴ്ചകള്ശ്രദ്ധിക്കാന്തുടങ്ങിയതും. ശരംകുത്തിയാലിനോട് ചേര്ന്ന് തന്നെ ധാരാളം പ്ലാസ്റ്റിക്കുപ്പികള്കിടക്കുന്നു. ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കിയപ്പോള് ഭാഗം മാത്രം അല്ല, ഞാന്വന്ന വഴി മുഴുവനും, പിന്നെ അവിടെ നിന്നങ്ങോട്ട്നടന്നു നീങ്ങിയ വഴി ഒക്കെയും പ്ലാസ്റ്റിക്കൊണ്ട് ഉള്ള ഒരു പരവതാനി വിരിച്ച പ്രതീതി. വഴിയില്‍ ഉട നീളം ഞാന്കാണാന്ഇടയായ പ്ലാസ്റ്റിക്നിക്ഷേപത്തിന്റെ ഒരു ഏകദേശ രൂപം താഴെ കാണുന്ന ചിത്രങ്ങളില്നിന്ന് മനസ്സിലാക്കാം.



                            plastic deposits at sharamkuthiyaal



plastic deposits at sharamkuthiyaal

plastic deposits at sharamkuthiyaal






did not spare even the space just under the plastic free zone board

plastic bottles collected and abandoned !!!


never ending scene... plastic, plastic everywhere...

പ്ലാസ്റ്റിക്മാത്രം ആയിരുന്നില്ല മാലിന്യ നിക്ഷേപത്തില്സ്വാമിയുടെ പൂങ്കാവനം എന്ന് വിളിക്കുന്ന ശബരിമല വനമേഖലയില്‍ സന്നിധാനത്തെക്കുള്ള  വഴിയില്‍  എനിക്ക് കാണാന്ഇടയായത്. ഒരു പാട് ഇടങ്ങളില്വസ്ത്രങ്ങള്അവിടെ അവിടെ ആയി വലിച്ചെറിഞ്ഞു കളഞ്ഞത് കാണാന്ഇടയായി








heaps of clothes thrown on the way back to pampa
 

പ്ലാസ്റ്റിക്മാത്രം ആയിരുന്നില്ല മാലിന്യ നിക്ഷേപത്തില്സ്വാമിയുടെ പൂങ്കാവനം എന്ന് വിളിക്കുന്ന ശബരിമല വനമേഖലയില്സന്നിധനതെക്കുള്ള വഴിയില്എനിക്ക് കാണാന്ഇടയായത്. ഒരു പാട് ഇടങ്ങളില്വസ്ത്രങ്ങള്അവിടെ അവിടെ ആയി വലിച്ചെറിഞ്ഞു കളഞ്ഞത് കാണാന്ഇടയായി

ശബരിമലയില്എത്തുന്ന അന്യ സംസ്ഥാനങ്ങളിലെ ഭക്ത ജനങ്ങളില്ഒരു വിഭാഗം ഭക്തര്ശബരിമല ദര്ശനം കഴിഞ്ഞു മല ഇറങ്ങുമ്പോള്‍, അവര്ധരിച്ചു വന്ന കറുപ്പ് , കാവി , നീല വസ്ത്രങ്ങള്ഉപേക്ഷിക്കുന്നതായി മനസ്സിലാക്കാന്ഇടയായി. അവര്ക്ക് ദര്ശനം കഴിഞ്ഞാല്പിന്നെ ഉള്ള മടക്ക യാത്ര വിനോദ യാത്ര മാത്രം. അതിന്റെ ദൂഷ്യ ഫലം ആണ് വസ്ത്ര നിക്ഷേപം മൂലം പമ്പയിലും സമീപ പ്രദേശങ്ങളിലും കാണാന്ഇടയായത്. അതില്തന്നെ ക്രൂരമായ വസ്തുത ഒഴുക്കി കളയുന്ന വസ്ത്രങ്ങള്‍, പമ്പാ നദിയില്നിന്ന് തപ്പി എടുത്തു ഉണക്കി വില്ക്കാന്തയ്യാറായി തക്കം നോക്കി നില്ക്കുന്ന ഒരു കൂട്ടം മനുഷ്യരും


a man collecting thrown away clothes at pampa river



a man collecting thrown away clothes at pampa river


പറഞ്ഞതില്ഒന്നും തന്നെ ഒതുങ്ങി നില്ക്കുന്നില്ല ശബരിമലയിലെ ശുചിത്വമിലായ്മയുടെ കഥയില്ലായ്മകള്‍. കുടിവെള്ളത്തിനു വേണ്ടി ഉള്ള സംഭരണികള്ഒട്ടുമിക്കതും പൂപ്പല്നിറഞ്ഞു ടാപ്പ്ഒന്നും പ്രവര്ത്തിക്കാത്ത നിലയില്‍! ടാപ്പ്പ്രവര്ത്തിക്കുന്ന ഒന്നോ രണ്ടോ എണ്ണത്തിന്റെ ഉള്ളിലെ അവസ്ഥ പറയാന്പറ്റാത്തതും







ഇനിയും എന്ത് വേണ്ടൂ ഈശ്വരാ എന്ന ചിന്തയോടെ കണ്ടതൊക്കെ ഇനി ഒരിക്കല്കൂടി കാണാതിരിക്കാന്ഇടവരുത്തരുതേ എന്ന് കരുതി പതിനെട്ടാം പടിയുടെ മുന്പില്ഉള്ള ആഴി തൊഴുതു മടങ്ങാം എന്ന് കരുതി അവിടെ എത്തിയപ്പോള്അതാ കാണുന്നു, ഒരു ഹോട്ടല്കച്ചവടക്കാരന്അവിടെ ആഴിയില്ഭക്തര്നിക്ഷേപിക്കുന്നനെയ്തേങ്ങകള്‍ എടുത്തു കൊണ്ട് പോകുന്നതും കാണാന്ഇടയായി. അവിടെ നിന്നിരുന്ന ചില ഭക്തര്‍, ഞാന്അടക്കം, അയാളെ തടയാന്ശ്രമിച്ചപ്പോള്ഒട്ടും കൂസാതെ, അയാള്തന്റെ കയിട്ടു വാരല്തുടര്ന്ന് കൊണ്ടേ ഇരുന്നു. എല്ലാവരും അവരര്ക്കായ രീതിയില്ചെയ്യുന്നു. ഇനി അയാള്മാത്രം എന്തിനു ഭാക്കി എന്നാവാം...




ആഴിയുടെ കമ്പി വേലികള്എല്ലാം പൊട്ടി പൊളിഞ്ഞു പോയിരുന്നു. അയാളുടെ പ്രവര്ത്തിയും കൂസല്ഇല്ലായ്മയും കണ്ടു അവിടെ നിന്ന ഭക്തരില്ചിലര്അപ്പോള്തന്നെ  നെയ്തേങ്ങ കൂട്ടത്തിലേക്ക് കര്പ്പൂരം കെട്ടുകെട്ടായി ഇട്ടു തീ കൂട്ടാന്‍  തുടങ്ങി. തീ ആളി പടരുന്നതിനിടയിലും അയാള്തന്റെ സഞ്ചി നിറക്കല്ലക്ഷ്യം തുടര്ന്ന് കൊണ്ടേ ഇരുന്നു

പതിനെട്ടാം പടിക്ക് മുന്നിലുള്ള ആല്മരച്ചുവടും ഭക്തര്പ്ലാസ്റ്റിക്നിക്ഷേപത്തില്മാറ്റി നിറുത്തിയില്ല








പരസ്യങ്ങള്ക്കൊന്നിനും ശബരിമലയെ മാലിന്യം കൊണ്ട് മൂടുന്നതില്നിന്നും രക്ഷിക്കാന്ആയില്ല.

എന്തായിരിക്കും ശബരിമലയിലെ വന്യ മൃഗങ്ങള്അവിടെ ഭക്ത ജനങ്ങള്ഒരു ദാക്ഷിണ്യവും ഇല്ലാതെ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്‌, തുണി മുതലായ സാധനങ്ങള്ഭക്ഷിച്ചാല്ഉള്ള സ്ഥിതി? അതിരാവിലെ ഉള്ള എന്റെ പ്രയാണത്തില്ഞാന്കാണാന്ഇടയായ ശബരിമല കാടുകളിലെ ചില വന്യ ജന്തുക്കള്‍. 





ഒരു കൂട്ടം കരിംകുരങ്ങുകള്‍

                                          പച്ചില പാമ്പുകള്‍ 




ഒരു കൂട്ടം കുരങ്ങുകള്‍ 



പരസ്യം (ധനുഷ്കോടിയില്കണ്ടത്ഒന്ന് വായിച്ചു നോക്കൂ, നമ്മള് പൂങ്കാവനത്തില്തള്ളി വിടുന്ന മാലിന്യങ്ങള്നമ്മുടെ പുണ്യ വനഭൂമിയെ എത്ര ഭീകരമായി നശിപ്പിക്കും എന്ന്


ഭക്ത ജനതിരക്കിനിടയിലൂടെ തിക്കി തിരക്കി ഇടം ഉണ്ടാക്കി ഓടുന്ന ട്രാക്ടറുകള്‍... രണ്ടു വര്ഷങ്ങള്ക്ക് മുന്പ് കണ്ടത്തില്ഏക വ്യത്യാസം, അവ എല്ലാം പുതിയതായിരുന്നു. നല്ല ഹോണ് ഘടിപ്പിച്ചിരുന്നു എന്ന് മാത്രം. തിരക്കിനിടയിലൂടെ അവരുടെ ഓട്ടം, ഒരു അപകടം ഇപ്പോഴും വരുത്താം എന്ന ഭയം ഉളവാക്കുന്നതായിരുന്നു






 


സന്നിധാനത്ത് ഉള്ള താമസ്സ സൌകര്യവും, മുറികളുടെ വൃത്തികേടും, സുരക്ഷയില്ലായ്മയും, പ്രത്യേകം പറയേണ്ട ഒരു കാര്യം ആണ്. വിളക്ക് ഇല്ല, വെള്ളം കെട്ടി നില്ക്കുന്നു, ഇഴ ജന്തുക്കള്ധാരാളം, കക്കൂസും കുളിമുറിയും വൃത്തിയില്ലായ്മ എന്നിവയെല്ലാം ഒറ്റക്കോ കൂട്ടായോ ഒരു മുന്നൂറു രൂപ കൊടുത്താല്കിട്ടുന്ന  മുറികള്‍ ഭക്ത ജനങ്ങങ്ങള്ക്ക് ശുപാര്ശയുണ്ടെങ്കില്മാത്രം ലഭ്യമാണ്.

ശബരിമലയെ എങ്ങനെ പ്ലാസ്റ്റിക്വിമുക്തമാക്കാം എന്ന് ആലോചിച്ചു, എന്താണ് ഒരു പോംവഴി എന്ന ചിന്തയുമായി മല ഇറങ്ങുമ്പോള്പമ്പയില്കാണാന്ഇടയായ ഒരു ആശ്വാസ്സ കേന്ദ്രം 











എന്ത് കൊണ്ട് പമ്പയില്നിന്ന് സന്നിധാനം വരെ ഉള്ള മാര്ഗത്തില്ശുദ്ധമായ കരിക്ക് പോലെ ഉള്ള പാനിയങ്ങള്മാത്രം  വില്പ്പന ചെയ്യൂ എന്നുള്ള ഒരു നിര്ദേശം നടപ്പിലാക്കി കൂടാ?

ദയവായി, വരുന്ന മണ്ഡല മകര വിളക്ക് കാലത്തിനു മുന്പായി മേല്വിവരിച്ച ആരോഗ്യ, സുരക്ഷ, പരിസ്ഥിതി പ്രശ്നങ്ങള്ക്ക് തക്കതായ പരിഹാരങ്ങള്കണ്ടെത്താന്‍ ഉത്തരവാദിത്ത്വം ഉള്ള അധികാരികള്‍, അവര്ദേവസ്വം അധികാരികളോ, സര്ക്കാര്അധികാരികളോ ആരായാലും വേണ്ട വിധത്തില്ഇടപ്പെട്ട് മേല്നടപടികള്കൈകൊള്ളുക

യാതൊരു കാരണവശാലും, ശബരിമലയില്‍, പ്രത്യേകിച്ച്, പമ്പ മുതല്സന്നിധാനം വരെ ഉള്ള പരിസ്സരത്തു   പ്ലാസ്റ്റിക്കുപ്പികളില്ഉള്ള പാനിയങ്ങള്കൊണ്ട് പോകാനോ, അവിടെ വില്പ്പന ചെയ്യുവാനോ അനുവധിക്കാതിരിക്കുക. അതിനു വേണ്ടതായ നടപടികളുംപരിശോധനകളും   പമ്പയില്വച്ച് തന്നെ നടത്തി, ഭക്തര്പ്ലാസ്റ്റിക്കുപ്പികള്മുകളിലേക്ക് കൊണ്ട് പോകാതിരിക്കാന്ഉള്ള ശ്രമം നടത്തുക.

വെള്ളം കൊണ്ട് പോകുന്നതിനായി മണ്ണ് കൊണ്ട് ഉണ്ടാക്കിയ പാത്രങ്ങളോ, അതല്ലെങ്കില്തക്കതായ രീതിയില്പരിസ്ഥിയെ നശിപ്പിക്കാത്ത വിധത്തില്ഉള്ള മറ്റു മാര്ഗങ്ങള്കണ്ടെത്തുക


പമ്പയില്നിന്ന് ശബരിമല വരെ ഉള്ള വഴിയില്ശുദ്ധജലം ധാരാളം ആയി വിതരണം ചെയ്യാന്വേണ്ട സൌകര്യങ്ങള്കൂടുതലായി ലഭ്യമാക്കുക. ഇളനീര്വില്പ്പന കേന്ദ്രങ്ങള്കൂടുതലായി തുടങ്ങുക എന്നീ കാര്യങ്ങള്‍, പ്ലാസ്റ്റിക്‌  കുപ്പികളില്ലഭ്യമാക്കുന്ന പാനിയങ്ങളില്നിന്ന് ഭക്ത ജനങ്ങളെ ശുദ്ധമായി ലഭ്യമാകുന്ന പാനീയങ്ങളിലേക്ക് ശ്രദ്ധ ആകര്ഷിപ്പിക്കാന്ഇടവരുത്തും

ശബരിമലയില്തൊഴുതു മടങ്ങുന്ന ഭക്ത ജനങ്ങള്പമ്പയിലും പരിസ്സര പ്രദേശത്തും, വസ്ത്രങ്ങള്ഉപേക്ഷിക്കുന്നത്തിനു എതിരായി ഉള്ള മാര് നിര്ദേശങ്ങള്വേണ്ട വിധം പ്രാവര്ത്തികമാക്കുക

ശബരിമലയില്നിയമം തെറ്റിക്കുന്നവര്ക്ക് തക്കതായ് രീതിയില്ഉള്ള പിഴ ഈടാക്കി അവ, ശബരിമലയില്പ്രവര്ത്തിക്കുന്ന പോലീസ്, മറ്റു സായുധസേന, നിയമ പലകരുടെ സംരക്ഷണത്തിനായി നീക്കി വക്കുക

ശബരിമല സന്നിധാനത്ത് സേവനം ചെയ്യുന്ന പോലീസ് അയ്യപ്പന്മാരുടെ സേവനം സ്തുത്യര്ഹം ആണ്. എന്നിരുന്നാലും, തിരു സന്നിധിയില്‍, ജോലി ചെയ്യുന്നവര്‍, തികച്ചും ആത്മ സംയമനത്തോടെ ഭക്ത ജനങ്ങളോടെ ഇടപെടണം എന്ന് അഭ്യര്ത്ഥിക്കുന്നു. വളരെ അധികം തിരക്കുണ്ടയിരുന്നതിനാല്‍, ക്യൂ വലിയതായിരുന്നു. വൃദ്ധയായ ഒരു മാതാവിനെയും കൊണ്ട് ക്യൂ ഇല്ലാതെ തൊഴാന്ശ്രമിക്കുന്ന ഒരു അയ്യപ്പനെയും മാതാവിനെയും തള്ളി മാറ്റുന്നത് കാണാന്ഇടയായി. അതെ കൈകള്തന്നെ, അഞ്ചും പത്തും  പേര്വരുന്ന പൌര പ്രമുഘരെയും സംഘത്തെയും  ഒട്ടും അമാന്തിക്കാതെ കടത്തി വിടുന്നതും കണ്ടു
സന്നിധാനത്ത് എളുപ്പം ദര്ശനത്തിനു ഒരു ടിക്കറ്റ്വച്ച്, അത് എല്ലാ ഭക്തര്ക്കും ഒരേ പോലെ ഉപയോഗിക്കാവുന്ന രീതിയില്ദര്ശനത്തിനുള്ള ക്യൂ സമിധാനം ഉണ്ടാക്കുകയും ചെയ്തു, ടിക്കറ്റില്നിന്ന് ലഭിക്കുന്ന പണം, ശബരിമലയില്ജോലി ചെയ്യുന്നവരുടെ 
അടിസ്ഥാന സൌകര്യങ്ങളുടെ വികസ്സനത്തിനായി ഉപയോഗിക്കുവാന്അഭ്യര്ത്ഥിക്കുന്നു. ശുപാര്ശയും ആയി വന്നു ഇടിച്ചു കയറി ദര്ശനം ചെയ്യുന്നവരെ സ്വീകരിക്കാന്ഉള്ള വിഷമതയില്‍ നിന്ന് അങ്ങനെ അവിടെ ജോലി ചെയ്യുന്ന പോലീസ്സ് അയ്യപ്പന്മാരെ രക്ഷിക്കുകയും ചെയ്യും. സംവിധാനം, കേരള പോലീസിന്റെ ഓണ്ലൈന്സൈറ്റ് വഴി 
ഏര്പ്പാടാക്കുകയും ചെയ്യാം.

ഒരു ദിവസ്സമോ, ഒരാഴ്ചയോ ഒരു മണ്ടലക്കലമോ അതിലതികമോ വ്രുതം എടുത്തു വരുന്ന ഭക്തര്ക്ക്വെറും അഞ്ചോ ആറോ എട്ടോ മണിക്കൂറുകള്ശബരിമലയും പരിസ്സര പ്രദേശവും വൃത്തി ആക്കി സൂക്ഷിക്കാന്പറ്റില്ല എങ്കില്അവരെ തീര്ച്ചയായും, ശക്തമായ രീതിയില്പിഴ ഈടാക്കി തന്നെ നേര്വഴിയില്കൊണ്ട് വരാന്വേണ്ട സംവിധാനം ഉടന്ഉണ്ടാക്കണം. അല്ലെങ്കില്അടുത്ത ഒരു അഞ്ചു വര്ഷത്തിനുള്ളില്ശബരിമല പൂങ്കാവനത്തില്ഒരു ജീവജാലങ്ങളും കാണാന്ഇട വരാത്ത സ്ഥിതി നമ്മുക്ക് കാണേണ്ടി വരും

ശബരിമലയില്സ്വയം സേവനത്തിനായി വരുന്ന സംഘടനകള്‍, അതായത്, അയ്യപ്പ സേവ സംഘം, മാതാ അമൃതാനന്ദമയി മഠം, സായി സംഘടനകള്‍, മറ്റു സേവാ സംഘടനകളും സംഘാടകരും, ശബരിമലയുടെ ശുചിത്വവും പരിരക്ഷയും, മണ്ഡല മകര വിളക്ക് കാലത്തെ മാത്രം പ്രവര്ത്തിയായി കാണാതെ, ഓരോ മലയാളം മാസ്സത്തിലും  നട തുറന്നു അടക്കുന്നത് വരെ, അവരുടെ അംഗങ്ങളെ വിനിയോഗിച്ചു
ശബരിമല
യുടെയും പരിസ്സരത്തിന്റെയും  പരിരക്ഷ എന്നും സംരക്ഷിക്കാന്ഉള്ള ശ്രമങ്ങള്നടത്തുക


മേല്എഴുതിയ നിര്ദേശങ്ങള്‍ എത്രയും പെട്ടെന്ന് പ്രാവര്ത്തികമാക്കി , മണ്ഡല മകര വിളക്ക് കാലത്ത് ശബരിമല സന്ദര്ശിക്കുന്ന ഭക്ത ജനങ്ങള്ക്കും അവിടെ സ്ഥിരമായി വസിക്കുന്ന പക്ഷി മൃഗാധികള്ക്കും  ഒരു പോലെ സംരക്ഷണവും  സൌകര്യവും ഉണ്ടാകുവാന്ഇട വരുത്തട്ടെ എന്ന് പ്രാര്ഥിച്ചു കൊണ്ട്.


രമേശ്‌ മേനോന്‍
30 October 2012

1 comment:

  1. I SINCERELY HOPE, AFTER READING MR. RAMESH MENON'S REPORT, THE GOVT. OF KERALA WITH THE SUPPORT OF SABARIMALA DEVASWAM BOARD SHOULD HAVE TAKEN THE NECESSARY STEPS/ACTION BY NOW.

    SPECIAL THANKS TO MR. RAMESH MENON, FOR BRINGING UP THE TRUTH TO PUBLIC.

    ReplyDelete