തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. വെള്ളിത്തിരയിലേക്ക്
ഇരിങ്ങാലക്കുട: രാഷ്ട്രീയത്തില്‍ നേടിയ വിജയം വെള്ളിത്തിരയിലും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. സരയൂ മൂവീസിന്റെ ബാനറില്‍ ബാബുരാജ് കടവില്‍ നിര്‍മിച്ച് കൈലാസ് റാവു സംവിധാനം ചെയ്യുന്ന 'മൗര്യന്‍' എന്ന ചിത്രത്തിലൂടെയാണ് ഇരിങ്ങാലക്കുട എം.എല്‍.എ. നടനാകുന്നത്. ആദ്യചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഉണ്ണിയാടന്‍ എത്തുന്നത്. അഭിഭാഷകന്‍കൂടിയായ തോമസ് ഉണ്ണിയാടന്‍ ഡിവൈ.എസ്.പി.യായാണ് വേഷമിട്ടിരിക്കുന്നത്. അബ്ബാസ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഗീത, ഗീതു മോഹന്‍ദാസ്, മനോരമ, സുജ കാര്‍ത്തിക, കൊച്ചുപ്രേമന്‍, കലാശാല ബാബു, റിസബാവ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രിയദര്‍ശിനി ഇന്റര്‍നാഷണല്‍ ഫിലിംസാണ് ചിത്രം തിയ്യറ്ററുകളിലെത്തിക്കുന്നത്.
No comments:
Post a Comment