Friday, September 5, 2008

അധ്യാപക ദിനം - ഗുരു സ്മരണകള്‍

അധ്യാപക ദിനം - ഗുരു സ്മരണകള്‍


ഇന്നു സെപ്റ്റംബര്‍ അന്ചാം തിയതി. അധ്യാപക ദിനം. കാമുകീ കാമുകന്മാരുടെ ദിനങ്ങളും വിഡ്ഢി ദിനങ്ങളും വളരെ ആഘോഷം ആയി ആചരിച്ചു വരുന്ന നമ്മള്‍ ഈ പ്രധാന ദിനത്തെ എന്ത് കൊണ്ടോ മറന്നു പോകുന്നു. ഇവിടെ സമയം പന്ത്രണ്ടു മണി കഴിഞ്ഞു മുപ്പതു മിനിട്ട്. ഇതേ വരെ ഇമെയില്‍ ഒന്നും ഇതിനെ കുറിച്ചു ആരും എഴുതി കണ്ടില്ല. എന്നാല്‍ ശരി ഞാന്‍ തന്നെ ആരംഭിക്കാം എന്ന് വിചാരിച്ചു.


ഈ അടുത്ത് കഴിഞ്ഞ ഗുരു പൌര്‍ണമി ദിവസം അവതരിപ്പിക്കാന്‍ ഉദ്ദേശിച്ച വസ്തുതകള്‍ ഇന്നു ആണ് സമയവും സന്ദര്‍ഭവും സാഹചര്യവും ഒത്തു വന്നു എഴുതാന്‍ ഇടയായത്.


കുട്ടികാലം തൊട്ടു തന്നെ തുടങ്ങാം. ഡോണ്‍ ബോസ്കോയിലെ കൊച്ചു ക്ലാസ്സ് മുറികളില്‍ ആദ്യ പാഠങ്ങള്‍ ചൊല്ലി തന്ന സിസിലി ടീച്ചര്‍ക്ക് തന്നെയാവട്ടെ ആദ്യ പ്രണാമം. അന്ന് രണ്ടു ആധ്യപികമാര്‍ ഉണ്ടായിരുന്നത് രണ്ടു പേര്‍ക്കും സിസിലി എന്ന പേരു യാദ്രിശ്ചികം മാത്രം. ഇന്നത്തെ പോലെ നന്നായി പഠിക്കുന്ന കുട്ടികള്ക്ക് പുസ്തകങ്ങളില്‍ നിറയെ നക്ഷത്രങ്ങള്‍ ഒന്നും കിട്ടാത്ത കാലം. കൊല്ലം അവസ്സാനിക്കുമ്പോള്‍ നല്ല മാര്‍ക്ക് തുടര്‍ച്ചയായി കിട്ടുന്ന കുട്ടികള്ക്ക് അസംബ്ലി കൂടുമ്പോള്‍ കിട്ടുന്ന ഏതാനും പുസ്തകങ്ങള്‍ മാത്രം സ്മരണകള്‍. അങ്ങനെ സിസിലി ടീച്ചര്‍ തന്ന "നല്ല അമ്മ" എന്ന പുസ്തകം ഒരു നിധി പോലെ ഇന്നും സുരക്ഷിതം.


അവിടെ നിന്നു കുറച്ചു ഉയര്ന്ന ക്ലാസ്സുകളില്‍ എത്തിയപ്പോള്‍ ഇംഗ്ലീഷ് ഭാഷ തെറ്റ് കൂടാതെ എഴുതാനും ആ ഭാഷയിലെ പ്രയോഗങ്ങളുടെ സൌന്ദര്യങ്ങള്‍ മനസ്സിലാക്കാനും തരമാക്കിയ ചാക്കോ സാറിന് ഒരു പ്രണാമം. ഒരു പീരീഡ്‌ ഇംഗ്ലീഷ് ഭാഷയും മറ്റു പീരീഡ്‌ സാമുഹ്യ ശാസ്ത്രവും ആയി മാറി മാറി വരുന്ന ആ എപ്പോഴും പുന്ചിരിച്ച മുഖമുള്ള, ദുര്‍ബല ശരീരം ഉള്ള വ്യക്തിയുടെ കയ്യിലെ - ക്ലാസുമുറിയില്‍ ചോക്കും ക്ലാസ്സ് കഴിഞ്ഞാല്‍ സിഗരറ്റും - ഇന്നും വ്യക്തമായി മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു.


സാമൂഹ്യ സേവനവും അതിന്റെ പ്രാധന്യങ്ങളെയും കുറിച്ചു കുട്ടികളുടെ മനസ്സില്‍ കൊച്ചു നാള്‍ മുതലേ തന്നെ പറഞ്ഞു തരികയും, ചെയ്യിക്കയും ചെയ്തു അതിനോട് അവര്‍ അറിയാതെ ഒരു പ്രതിപത്തി വരുത്തിയ ഫാദര്‍ വര്‍ഗീസ്സിനു ആവട്ടെ ഇനിയത്തെ പ്രണാമങ്ങള്‍.


കലയും കായിക രങ്കവും പഠനത്തിനൊപ്പം പ്രാധാന്യം ഉള്ള രണ്ടു കാര്യങ്ങളാണെന്ന് പഠിപ്പിച്ചു തന്ന ഫാദര്‍ സൈമണ്‍ ഇന്നും ഓര്‍മയില്‍ നിറഞ്ഞു നില്ക്കുന്നു. സ്കൂള്‍ കായിക മത്സരങ്ങളില്‍ ടേബിള്‍ ടെന്നിസിലും ബാസ്കെറ്റ് ബോള്‍ കളിയിലും സ്കൂള്‍ ടീം ഓരോ വര്ഷവും ട്രോഫികള്‍ വാരിക്കൂട്ടുമ്പോള്‍ അച്ഛന്‍ കുട്ടികള്ക്ക് നല്കിയ വിലപ്പെട്ട പാഠങ്ങള്‍ വില മതിക്കാത്തതാവുന്നു.


മേരാ ഭാരത്‌ മാഹാന്‍ എന്ന് ചൊല്ലി പഠിപ്പിച്ചു രാഷ്ട്ര ഭാഷയിലെ കുരുക്കുകള്‍ വളരെ ലാളിത്യത്തോടെ കുട്ടികളില്‍ ആഴത്തില്‍ വേരുറപ്പിച്ചു ഹൃധിസ്തമാക്കിയ വര്‍ഗീസ് സാറിന് ആവട്ടെ ഇനിയത്തെ പ്രണാമം. ഒരു ഭാഷ കൂടി പഠിക്കുന്നതിന്റെ പ്രാധാന്യം മറ്റൊരു ഭാഷയിലേക്കുള്ള, മറ്റൊരു സംസ്കാരത്തെ കുറിച്ചു അറിയാനുള്ള ഒരു ചവിട്ടു പടിയാണെന്ന് അദ്ദേഹം പറഞ്ഞു തന്ന വാക്കുകള്‍ ഇന്ന്നും ഓര്‍മയില്‍ നിറഞ്ഞു നില്ക്കുന്നു.

മിലിട്ടറി ജീവിതത്തിന്റെ സ്മരണകളുമായി ഒരു ചിട്ടയായ ജീവിതം പഠന സമയത്തും അതിന് ശേഷവും അത്യാവശ്യമാണെന്ന് മലയാള ഭാഷയുടെ മധുര വശങ്ങളില്‍ ചൊല്ലി തന്ന കുര്യന്‍ സാറിനും പ്രണാമം. മലയാളത്തില്‍ ധാരാളം കവിതകളും കഥാ പുസ്തകങ്ങളും എഴുതിയാ ചന്ദ്രശേഖരന്‍ സാറിനും മലയാള ഭാഷയിലെ ഭാഷ വ്യത്യാസങ്ങള്‍ പാഷയും, ഫാഷയും ഭാഷയും കൃത്യതയോടെ മനസ്സിലാക്കി തന്ന ശിവശന്കാരന്‍ സാറിനും പ്രണാമം.


ഇലക്ട്രിസിറ്റി എങ്ങനെ ഉണ്ടാക്കുന്നു എന്നത് തൊട്ടു രാമനും ന്യൂട്ടണ്‍ ഉം ചെയ്തു തന്ന ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ബാല പാഠങ്ങള്‍ ചൊല്ലി തന്ന ലോനപ്പന്‍ സാറിനും പ്രണാമം.


തന്റെ മക്കള്‍ കൂടെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന കുട്ടികളില്‍ നിന്നു വ്യത്യസ്തരല്ല എന്ന് കരുതി എല്ലാ കുട്ടികളെയും ഒരേ പോലെ രസതന്ത്രം പഠിപ്പിച്ചു തന്ന ജോര്‍ജ് സാറിനും പ്രണാമം.


മനുഷ്യ ശരീരത്തിന്റെ പ്രാധന്യങ്ങളെയും ഓരോ അവയങ്ങളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അല്‍പ സ്വല്പം കര്‍ശന മനോഭാവത്തോടെ പഠിപ്പിച്ചു തന്ന ജോസഫ് ഫ്രെന്ചി സാറിനും പ്രണാമം. ഉരുക്ക് പോലുള്ള ആ ശരീരവും പളുങ്ക് പോലുള്ള ആ മനസ്സും ചിട്ടയായ ജീവിതത്തിന്റെ പ്രാധാന്യങ്ങള്‍ ഉള്ള അദ്ദേഹം കുട്ടികള്ക്ക് ഒരു മാര്‍ഗ ദര്‍ശി ആയിരുന്നു എന്നും.


കണക്കിലെ കളികള്‍ വളരെ അനായാസം ചൊല്ലി തന്ന വിക്ടോറിയ ടീച്ചറും ബാബു സാറും ഈ വേളയില്‍ മറക്കാന്‍ പറ്റില്ല.

കാലാവസ്ഥക്ക് അനുയോജ്യമായി ക്ലാസ്സിന്റെ മുന്നിലെ മദിരാശി മരത്തില്‍ ഇലകള്‍ പൊഴിയുമ്പോള്‍ കഴിഞ്ഞു പോയ കാലത്തിന്റെയും വരാന്‍ പോകുന്ന വര്ഷം അവസാന പരീക്ഷയെയും കുറിച്ചു തന്മയത്തത്തോടെ പറഞ്ഞു ജോഗ്രഫി പഠിപ്പിച്ചു കുട്ടികളെ കാലത്തിനു അനുസ്സരിച്ച് ഉള്ള മാറ്റങ്ങളിലേക്ക് ശ്രദ്ധ തിരിച്ചിരുന്ന ആന്റണി സാറിനും പ്രണാമം. ക്ലാസ്സ് കഴിഞ്ഞാല്‍ കുട്ടികളെക്കാള്‍ മുന്പേ ബസ്സ് പിടിക്കാന്‍ ഓടുന്ന സാറിന്റെ വ്യഗ്രത മൂന്ന് ബസ്സ് മാറി കയറി സ്കൂള്‍ പോയി കുട്ടികളെ പഠിപ്പിച്ചു തിരിച്ചു വന്നിരുന്ന എന്റെ സ്വന്തം അമ്മയുടെ സ്ഥിതിയെയും ഓര്‍മിപ്പിച്ചു. അത് അന്ത കാലം ഇന്ത് ഇന്ത കാലം. ഇന്നു സൌകര്യങ്ങളും സുകലോലുപതയും ക്ഷാമാമില്ലാതെ.

അവിടെ നിന്നു കോളേജ് കടന്നു എത്തിയതോ സുന്ദരമായ ക്രൈസ്റ്റ് കോളേജ് കാമ്പസ്സിലും. റോമിയോ ജൂലിയറ്റ്മാരുടെ പ്രേമകാവ്യങ്ങളും കുട്ടികളുടെ മനശാസ്ത്രവും ഒരേ പോലെ അമ്മാനമാടിയ കുരിശ്ശേരി അച്ഛനും, കണക്കിലെ വലിയ കളികളിലേക്ക് കൈ പിടിച്ചു ഉയര്‍ത്തിയ ചന്ദ്രന്‍ സാറും എല്ലാം പ്രണാമം അര്‍ഹിക്കുന്നവര്‍ തന്നെ. ഇവരെല്ലാം ഓരോ ഘട്ടങ്ങളിലും തങ്ങളുടെ കുട്ടികളില്‍ കോരി ചൊരിഞ്ഞ വിദ്യാ ധനം പിന്നെ സമ്പാദിച്ചു കൂട്ടാന്‍ ഉള്ള ഒരു ചെറിയ അഗ്നി പര്‍വ്വതത്തിന്റെ ലക്ഷണങ്ങള്‍ ആണെന്ന് അന്ന് അറിയാന്‍ ഉള്ള വിവേകമോ ബുദ്ധിയോ ഉണ്ടായിരുന്നില്ല.


പിന്നിടുള്ള യാത്രകള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തേക്ക്‌. മദ്രാസ് സര്‍വകലാശാലയിലെ ഫര്‍മകൊഗ്നോസി പ്രൊഫസര്‍ അരുണ നിര്‍ബന്ധിച്ചു കേരളത്തിലെ ഗ്രാമ്മങ്ങളിലേക്ക് ഇറങ്ങി ചെന്നു കീഴാര്‍നെല്ലിയും, ചെമ്പരത്തിയും, നായ്ക്കര്നവും, എല്ലാം തേടി പിടിച്ചു, സര്‍വകലാശാലയിലെ ലബോറട്ടറിയെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ മാര്‍ഗ നിര്‍ദേശം നല്കി സഹായിച്ച അരുണ ടീച്ചര്‍ക്കും പ്രണാമം.


ഇതിനിടയിലും പല ഗുരുക്കന്മാരും കടന്നു വന്നിരുന്നു. മൃതംഗം പഠിപ്പിച്ച കൊരമ്പ് സുബ്രമണ്യന്‍ നമ്പൂതിരിയും, ഡ്രൈവിങ്ങ് പഠിപ്പിച്ച വേണു, ഡാന്‍സ് പഠിപ്പിച്ച സീത ടീച്ചര്‍, മേക് അപ് ഇടാന്‍ പഠിപ്പിച്ചു തന്ന രാമകൃഷ്നെട്ടന്‍ എന്നിങ്ങനെ പോകുന്നു അവരില്‍ ചിലര്‍. ഇവര്‍ക്കെല്ലാവര്‍ക്കും എന്റെ പ്രണാമം.

ജോലി അന്വേഷിച്ചു ഗള്‍ഫില്‍ വന്നപ്പോള്‍ ആദ്യമായി കര്മാനിരതയുടെ ബാലാ പാഠങ്ങള്‍ പഠിപ്പിച്ചു തന്ന പീറ്റര്‍ മേക്ഫരന്‍ എന്ന സായ്പ്പിനും എന്റെ പ്രണാമം. അവിടന്നങ്ങോട്ട് ഉള്ള യാത്രകളില്‍ പിന്നെയും മൂല്യം ഉള്ള ഗുരുക്കന്മാരെ കണ്ടെത്തി.


ബാങ്കിംഗ് രംഗത്തെ ദ്രോനാചാര്യനായ ജയറാം മടപ്പുള്ളിയും, പെട്രോളിയം രംഗത്തെ പ്രമുഖനായ ഫ്രെന്ച്ച്കാരന്‍ വിന്‍സ്സന്റ്റ് സൌബെസ്ട്രെയും അവരില്‍ ചിലര്‍. അവര്ക്കും ഈ അധ്യാപക ദിനത്തില്‍ എന്റെ പ്രണാമങ്ങള്‍.


തങ്ങള്‍ പഠിപ്പിച്ചു വിടുന്ന യുവതലമുറക്ക്‌ തങ്ങളേക്കാള്‍ വളരെ അധികം ശമ്പളവും സൌകര്യം കിട്ടും വരും കാലത്തു എന്നറിഞ്ഞു കൊണ്ടു തന്നെ അധ്യാപക വൃത്തി തെരഞ്ഞെടുത്തു കുട്ടികളില്‍ നല്ല ഒരു ഭാവി വളര്‍ത്തിയെടുക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും എന്റെ പ്രണാമം.രമേഷ് മേനോന്‍
05092008

9 comments:

 1. ഇതിനൊക്കെ ആര്ക്കു സമയം, മാഷേ . നമുക്ക് ഇതെങ്കി‌ലും റിയാലിടി ഷോ കാണാം. അല്ലെങ്കില്‍ സീരിയല്‍ കണ്ടു കരയാം

  എന്റെ (ഒരു അധ്യാപകന്റെ) പ്രണാമം ശ്രദ്ധിക്കുക
  http://profkuttanadan.blogspot.com/2008/09/blog-post_05.html

  ReplyDelete
 2. അധ്യാപക ദിനത്തില് രമേഷിന്റെ ഗുരു ദക്ഷിണാപരമായ അവലോകനം ഹൃദയ സ്പര്ശിയായിരുന്നു. _മഹിന്ദ്ര വേണു

  ReplyDelete
 3. അപ്പൊ സിസിലി ടീചെര്മാര്‍ മുതല്‍ വിന്‍സ്സന്റ്റ് സൌബെസ്ട്രെ യ്ക്ക് വരെ എന്റെയും പ്രണാമം....
  ഞാനും ഒരു ടീച്ചര്‍ ആണേ....

  ReplyDelete
 4. വളരെ നല്ല പോസ്റ്റ് ഇനിയും പ്രധീക്ഷിക്കുന്നു. ലൈവ് മലയാളം

  ReplyDelete
 5. Ente pranamam Ramesh ji kku, for writing such a novel script. You really touched my nostalgic feelings,

  Prayers & Pranamam,

  Shoukath Ali Eroth

  ReplyDelete
 6. Very Good, intresting !!! keep posting....

  Regards,
  Sajith.C
  050 8962376

  ReplyDelete
 7. Great! Rameshji and Shoukath Ali Sahib. Let me also share one of my experiences.  Narayanan Kutty Maash, my first teacher. I met him two year back after a very long interval at his home in Kerala since I was almost settled outside Kerala. During my vacation, I went to his home with my father. His grand-son opened the main door leading to the drawing room. It was a morning of December. Maash (teacher) was on the easy-chair and reading the newspaper. As soon as we stepped in to the room, he got up and greeted us. I walked towards him and touch his feet. He blessed me by touching on my head with his both palm. I returned to standing position; he pat on shoulder and told me that you have all my blessings. I could see his eyes with tears. My father told me that later Maash was talking to him about our meeting. His words are  " I had many sishyas (students) during my teaching life. Many are in gulf, some are in other countries like America , Australia , Singapore . Very few visit me whenever they come on leave and they all offer me with very good Mundu, shirt, good pen set, valuable other gifts. But Radha did not bring anything to me. But he gave me Gurudashina by touching my feet, which others never did. I value it the costly gift. It means at this age (I was 53 at that time), Radha still seeks my blessings as his teacher."  He told his above opinion not only to my father but also to many of his friends, which my father came to know later.  Dear Rameshji and Shoukath Ali Sahib, how many of the our children (especially present generation) are brought up (both at home and at school) with respect towards their Gurus.  I pray almighty, to give light to the parents, students and the school to respect the Gurus.  Regards

  Radhakrishnan

  ReplyDelete
 8. Dear Ramesh,

  Excellent effort to send a malayalam message. Even in this busy time you are finding time to type these malayalam articles are really amazing...

  In the nature three levels of energy we are affected, Creation, existence and destruction, Srishti, Sthithi and Layam. Guru Energy is the commanding energy of these three. Hence, it was told that without surrendering to the feet of Guru no use of anything that has been acheived throughout the life cycle.

  Guru Smarana is the greatest quality of a real human being. Thank you very much for the article dedicated to 'Teacher's Day'

  Jai Gurudev !!!!!

  Ajayaraj

  ReplyDelete
 9. Malathi and Mohandas has left a new comment on your post "അധ്യാപക ദിനം - ഗുരു സ്മരണകള്‍":

  അദ്ധ്യാപകദിനത്തെ പറ്റി ഓര്‍ക്കുന്ന എത്രപേര്‍ ഇന്നുണ്ട്? പണ്ടത്തെ അദ്ധ്യാപകര്‍ പലരും ഓര്മിക്കപ്പ്ടുന്നു, ഇന്നത്തെ അദ്ധ്യാപകരുടെ കൈവെട്ടുന്നു, അല്ല തല കൊയ്യുന്നു. കാലം മാറിയ പോക്കേ.
  എന്നെ ഞാനാക്കിയ അദ്ധ്യാപകര്‍, സ്കൂളിലും, ടി കെ എമിലും ഐ ഐ ടി കളിലും ഉള്ളവര്‍ക്ക് പ്രണാമം.

  ReplyDelete