Tuesday, September 23, 2008

റമദാന്‍ ചിന്തകള്‍ 22

റമദാന്‍ ചിന്തകള്‍ 22

ഈ വര്ഷത്തെ റമദാന്‍ മാസ്സം അവസാനിക്കാന്‍ ഇനി ഏതാനും ദിവസ്സങ്ങള്‍ കൂടി മാത്രം. ഇവിടത്തെ ഗവര്‍മെന്റ് റമദാന്‍ അവധി ഇന്നലെ പ്രഖ്യാപിച്ചു. ഏകദേശം ഒരാഴ്ചക്കാലം ഗവര്‍മെന്റു ജോലിക്കാര്‍ക്ക് മുടക്കം. പലരും നാട്ടിലേക്ക് വണ്ടി കയറാന്‍ ഉള്ള ഒരുക്കത്തിലാണ്. അല്ലാത്തവര്‍ ഇവിടെ എങ്ങനെ ആഘോഷിക്കണം എന്ന ചിന്തയിലും.

ഇന്നലെ മനസ്സിന്റെ കളികളെ കുറിച്ചു ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. നേരത്തെയും എന്റെ ഇംഗ്ലീഷ് പോസ്റ്റുകളില്‍ സൂചിപ്പിച്ചിരുന്ന, വീണ്ടും സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്യമാണ് "മനസ്സിനുള്ളിലെ കളിയൊരുക്കം" എന്ന കാര്യം. ക്രിക്കറ്റ് എനിക്ക് ഇഷ്ടമുള്ള ഒരു കളിയാണ്. പലപ്പോഴും ജീവിതത്തിന്റെ കുറെ സമയം അത് കാണാനും കളിക്കാനും വേണ്ടി നഷ്ടപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ടു തന്നെ ക്രിക്കറ്റ് കളിക്കാരും എന്റെ ശ്രദ്ധയില്‍ പെടുന്നവരാണ് പല്ലപ്പോഴും. അങ്ങനെ ഉള്ള രണ്ടു കളിക്കാരന് ശ്രീശാന്തും യുവരാജും. രണ്ടു പേരും അസ്സല്‍ കളിക്കാര്‍, പക്ഷെ പലപ്പോഴും ശ്രദ്ധ കളിക്കളത്തില്‍ ഉണ്ടാവാറില്ല. അത് ഉണ്ടായാല്‍ അവരെ വെല്ലാന്‍ ആര്ക്കും കഴിയില്ല. ആര് പന്തുകളില്‍ തുടര്‍ച്ചയായുള്ള സിക്സറുകളും ഹാട്രിക് കിട്ടുന്നതും എല്ലാം അതിന് ഉദാഹരണം. അത് ശ്രദ്ധ ഉണ്ടെങ്കില്‍ നടക്കുന്ന കാര്യം. അല്ലെന്കിലോ പോയ പോലെ യുവരാജന്‍ തിരിച്ചു വരുകയും പല്ലു എല്ലാം പുറത്തു കാട്ടി അടി തരാന്‍ ആരെങ്കിലും ഉണ്ടോ എന്ന് ശ്രീശാന്തനും ചോദിച്ചു നടക്കുന്നത് കാണാം. അത് ക്രിക്കറ്റ് കളിയിലെ കാര്യം. നമുക്കു ഇക്കഴിഞ്ഞ ഒളിമ്പിക്സ് മല്‍സരത്തിലെ കാര്യം എടുക്കാം. 100 മീറ്റര്‍ ദൂരം വെറും ഒന്‍പതു സെക്കന്റ് കൊണ്ടു ഓടിയെത്തിയ ആ ഓട്ടക്കാരന്റെ മനസ്സിലെ കളികളും എന്തായിരിക്കാം. അതോ ആറടിയോളം ഉയരം ചാടിക്കടന്ന പോള്‍ വാള്‍ട്ട് താരത്തിന്റെ മനസ്സിലും എന്തായിരുന്നിരിക്കാം കളികള്‍.

ഇതെല്ലം കാണുമ്പോള്‍ ആ ഏതാനും സെക്കന്റ് നേരങ്ങളിലെ പോരാട്ടത്തിന് വേണ്ടി അവരുടെ മനസ്സില്‍ എത്ര കളികള്‍ മുമ്പെ നടന്നിരിക്കാം എന്ന് ഒന്നാലോചിച്ചു നോക്കി - അല്ലെങ്കില്‍ എപ്പോഴും ആലോചിക്കാറുള്ള ഒരു കാര്യം. നമ്മുടെ ജീവിതത്തിലും പല കാര്യങ്ങളും ഇതേ പോലെയാണ്. ഓരോ നിമിഷവും അതിന്റെതായ പ്രാധാന്യത്തോടെ ഉപയോഗിക്കാന്‍, വരന്‍ പോകുന്ന അവസ്സരത്തിന് വേണ്ടി തയ്യാറാവാന്‍ എന്നെന്നും മനസ്സാ ഒരുങ്ങി കൊണ്ടു മനസ്സും ശരീരവും ചിന്തകളും എല്ലാം സ്വരൂപിച്ചു കൊണ്ടു പെരുമാറാന്‍ ഈശ്വരന്‍ നമ്മള്‍ക്ക് സല്‍ബുദ്ധി തോന്നിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,

സസ്നേഹം.

രമേഷ് മേനോന്‍
22092008

No comments:

Post a Comment