Monday, September 15, 2008

റമദാന്‍ ചിന്തകള്‍ 14

റമദാന്‍ ചിന്തകള്‍ 14

റമദാന്‍ മാസ്സം പതിനാലാം ദിവസ്സത്തിലേക്ക് കടന്നപ്പോള്‍ ഇന്നത്തെ ചിന്തകള്‍ എങ്ങനെ തുടങ്ങാം എന്ന് ആലോചിച്ചപ്പോള്‍ പ്രശസ്തമായ ഒരു പാട്ടാണ് ഓര്മ വന്നത്. പതിന്നാലാം രാവുദിച്ചത് മാനത്തോ കല്ലായി കടവത്തോ എന്ന ഗാനം. ആ പാട്ടിന്റെ ഒരു രംഗങ്ങളും അല്ല ഇവിടെ വിവരിക്കാന്‍ പോകുന്നത്. നമ്മുടെ സംസ്കാരവും രീതികളും എങ്ങിനെ മരിച്ചു പോകാതെ നില നിര്‍ത്താം എന്ന ചിന്ത. കുട്ടികള്‍ തന്നെ അതിലേക്കുള്ള ഏക മാര്‍ഗം.

ഇന്നലെ ഇവിടത്തെ അതി പ്രശസ്തമായ ഒരു സര്‍വകലാശാലയില്‍ പോകാന്‍ ഇടയായി. ഇന്ത്യയില്‍ പേരു കേട്ട ആ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവസ്സരം കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. അവര്‍ ഇവിടെ തുറന്നപ്പോള്‍ അതിന്റെ എല്ലാ വിധ ഗുണമേന്മകളും നില നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഫീസ് കുറച്ചു കൂടുതലായിട്ടുള്ള ആ സ്ഥാപനത്തില്‍ പഠിക്കുന്നവര്‍ എല്ലാം സാമ്പത്തികമായി ഉയര്ന്ന തരക്കാര്‍. വരുന്നതു വില കൂടിയ കാറുകളില്‍.

ഈ റമദാന്‍ മാസ്സക്കാലത്ത് പുകവലി നോയമ്പ് സമയത്തു നിരോധിച്ചിട്ടുള്ള വസ്തുതയാണ് എന്നറിഞ്ഞിട്ടും പലരും പുറത്തു നിന്നു പുകവലിക്കുന്നത് കാണാമായിരുന്നു. കുട്ടികളില്‍ പുകവലിയും മദ്യപാനവും ഇന്നു സുഹൃത്തുക്കളുടെ ഇടയില്‍ സ്ഥാനമാനത്തിനു വേണ്ട ഒരു ഘടകം ആയോ എന്ന തോന്നല്‍ ആണ് അപ്പോള്‍ എനിക്ക് ഉണ്ടായത്. അതോ ആ സര്‍വകലാശാലയിലെ പഠിത്തവും ജീവിതവും അവരെ അത്രയ്ക്ക് വലക്കുന്നുണ്ടോ?

സസ്നേഹം,

രമേഷ് മേനോന്‍
14092008

1 comment:

  1. വിദ്യാര്‍ത്ഥികളെ കരുക്കളാക്കി മദ്യ -മയക്കു മരുന്ന് മാഫിയകള്‍ വിലസുകയാണു നമ്മുടെ നാട്ടില്‍.. സംസ്കാരങ്ങള്‍ തിരസ്കരിക്കുന്ന ഒരു യുവതയെ - സുഖിക്കാനായി മാത്രം ജീവിക്കുന്ന അതിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു ജനതയെ സംഭാവന ചെയ്യുകയാണിവര്‍.

    ചിന്തകള്‍ക്ക്‌ ആശംസകള്‍

    ReplyDelete