Wednesday, November 19, 2008

Obituary - Sri M N Nambiar



M N Nambiar (born Manjeri Narayan Nambiar March 7, 1919 — November 19, 2008), a veteran film actor in Tamil cinema, he has been in the film industry for more than 50 years. He is a veteran of theatre and considered a legend in cinema. He is acknowledged to be one of the oldest actors from the pre-war era who remains in the industry today. He remains humble despite having worked with seven generations of actors

വില്ലന്‍ വേളങ്ങളിലൂടെ പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞുനിന്ന നടന്‍ എം.എന്‍ നമ്പ്യാര്‍(89) അന്തരിച്ചു. ഉച്ചയ്‌ക്ക്‌ ഒരു മണിയോടെ ചെന്നൈയിലെ സ്വകാര്യ ആസ്‌പത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 50 വര്‍ഷക്കാലം ദക്ഷിണേന്ത്യന്‍ സിനിമ രംഗത്ത്‌ സജീവമായിരുന്ന മഞ്ചേരി രാമന്‍ നമ്പ്യാര്‍ എന്ന എം.എന്‍ നമ്പ്യാര്‍ തമിഴ്‌, തെലുങ്ക്‌, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ജംഗിള്‍ എന്ന പേരില്‍ ഒരു ഇംഗ്ലീഷ്‌ ചിത്രത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

അഭ്രപാളികളില്‍ പരുക്കനായ വില്ലനായി അഭിനയിച്ചപ്പോഴും യഥാര്‍ത്ഥ ജീവിതത്തില്‍ ഇതിന്‌ നേര്‍ വിപരീതമായി ഹൃദയാലുവും തികഞ്ഞ ഈശ്വരഭക്തനുമായിരുന്നു നമ്പ്യാര്‍. 1919 ല്‍ കണ്ണൂരില്‍ ജനിച്ച എം.എന്‍ 13 ാം വയസ്സില്‍ നവാബ്‌ രാജമാണിക്യം ട്രൂപ്പിലൂടെയാണ്‌ അഭിനയരംഗത്തേക്ക്‌ കടന്നുവരുന്നത്‌. 1935 ല്‍ പുറത്തിറങ്ങിയ ഭക്ത രാമദാസാണ്‌ ആദ്യ ചിത്രം. ബാലയ്യ മുതല്‍ മനോജ്‌(ഭാരതിരാജയുടെ മകന്‍) വരെ ഏഴ്‌ തലമുറയിലുള്ള നടന്മാര്‍ക്കൊപ്പം വേഷമിട്ടു.

ആരോഗ്യകാര്യങ്ങളില്‍ അതീവശ്രദ്ധാലുവായിരുന്ന എം.എന്‍ വീട്ടില്‍ നിന്ന്‌ കൊണ്ടുവരുന്ന ഭക്ഷണം മാത്രമേ കഴിച്ചിരുന്നുള്ളൂ. അതും സസ്യാഹാരങ്ങള്‍ മാത്രം. തമിഴില്‍ തിരക്കേറിയ നടനായി മാറയതോടെ നമ്പ്യാര്‍ നാടക മന്‍ട്രം എന്ന പേരില്‍ ഒരു നാടക ട്രൂപ്പ്‌ അദ്ദേഹം തുടങ്ങി.

ശബരിമല ശാസ്‌താവിന്റെ തികഞ്ഞ ഭക്തനായിരുന്നു എം.എന്‍ നമ്പ്യാര്‍. 65 വര്‍ഷമായി എല്ലാ മലയാള മാസവും ഒന്നാം തീയതി ശബരിമല ദര്‍ശനം നടത്താറുള്ള എം.എന്‍ മഹാ ഗുരുസ്വാമി എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. അനാരോഗ്യം കാരണം കഴിഞ്ഞ വര്‍ഷം മാത്രം അദ്ദേഹത്തിന്‌ ശബരിമലയില്‍ ദര്‍ശനത്തിനെത്താന്‍ കഴിഞ്ഞില്ല. പകരം മകനാണ്‌ ഇരുമുടിക്കെട്ടുമായെത്തിയത്‌.

എം.ജി.ആറിനൊപ്പമുള്ള 'ആയിരത്തില്‍ ഒരുവന്‍', ശിവാജി ഗണേശനൊപ്പം 'അമ്പികാപതി', ജമിനി ഗണേശനൊപ്പം 'മിസിയമ്മ', 'നെഞ്ചം മരപ്പതിലൈയ്‌ത്ത്‌ള തുടങ്ങിയവയാണ്‌ പ്രധാന ചിത്രങ്ങള്‍. 'ദിഗംബരസ്വാമിയാര്‍' എന്ന ചിത്രത്തില്‍ 11 വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. 'കല്യാണി', 'കവിത' എന്നീ ചിത്രങ്ങളില്‍ അദ്ദേഹം നായകനായും അഭിനയിച്ചു. സിനിമ, സീരിയല്‍, നാടകം എന്നീ മൂന്ന്‌ അഭിനയകളരിയിലും അദ്ദേഹം തിളങ്ങി. എല്ലാ നടന്മാരുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന എം.എന്നിന്‌ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കള്‍ എം.ആര്‍.രാധയും സാവിത്രിയുമായിരുന്നു. മലയാളത്തില്‍ ജയറാം ചിത്രമായ 'ഷാര്‍ജ ടു ഷാര്‍ജ', ദിലീപിനൊപ്പം 'കുബേരന്‍' എന്നിവയാണ്‌ അവസാനം അഭിനയിച്ച ചിത്രങ്ങള്‍.



http://en.wikipedia.org/wiki/M._N._Nambiar

No comments:

Post a Comment