Thursday, November 27, 2008

മുംബൈ തീവ്രവാദി ആക്രമണം - ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു തിരിച്ചടി

മുംബൈ തീവ്രവാദി ആക്രമണം - ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു തിരിച്ചടി

ഇന്നലെ രാത്രി മുതല്‍ നടന്നു കൊണ്ടിരിക്കുന്ന മുംബൈ തീവ്രവാദി ആക്രമണവും രക്ഷാപ്രവര്‍ത്തനങ്ങളും ഇപ്പോള്‍ ഒരു അഭിപ്രായം പറയാവുന്ന ഒരവസ്ഥയില്‍ അല്ല ആരും. എടുത്തു ചാടി എന്തെങ്കിലും പറഞ്ഞു ഒഴിയാവുന്ന ഒരു പ്രശ്നവും അല്ല. എങ്ങിനെ ഇതു സംഭവിച്ചു എന്ന് തീര്ത്തും ആലോചിച്ചു പോകുന്ന ഒരു വിഷയം. നഷ്ടപ്പെട്ട വിലപ്പെട്ട മനുഷ്യ ജീവനുകളുടെ എണ്ണം ഓരോ തവണ ടീവി വക്കുമ്പോഴും കൂടി കൂടി വരുന്നു. കൂടാതെ ഇനിയും ഒത്തിരിപേരെ രക്ഷപ്പെടുത്താനും ഉണ്ട്. എങ്ങിനെ ഇതു വഴി തിരിഞ്ഞു വരും എന്ന് ആര്ക്കും അറിയില്ല. എന്നാലും ഇത്രയും സുരക്ഷാ പാളിച്ചകള്‍ ഉള്ള ഒരു പ്രസ്ഥാനം ആണോ നമ്മുടെ ദേശീയ സുരക്ഷ. മുംബൈ ഗേറ്റ് പോലെ ഉള്ള ഒരു സ്ഥലത്തേക്ക് പുറം കടലില്‍ നിന്നു ആക്രമികള്‍ക്ക് കപ്പലില്‍ വന്നു പിന്നെ അത്യാധുനിക ബോട്ടില്‍ കരക്ക്‌ വന്നു ആക്രമിക്കാം എന്നുള്ള സ്ഥിതി വന്നു എന്ന് വന്നാല്‍ എന്താവും ഇനിയുള്ള സ്ഥിതി. ചത്രപതി ശിവാജി ടെര്‍മിനലിലെ കാര്യം അതിലും കഷ്ടം. എന്തായാലും, ഒരു മൊത്തത്തിലുള്ള അഴിച്ചുപണിക്ക് നാം ഒരിക്കലും മടി കൂടാതെ മുന്നോട്ടു വരേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു . അത് ഗവണ്മെന്റ് വിഷയം. സാധാരണ പൌരന്‍ എന്ന നിലയില്‍ നമ്മള്‍ക്കും ഒരു പാടു ഉത്തരവാധിത്വങ്ങള്‍ സ്വയം ഏറ്റെടുക്കാന്‍ കഴിയും. എല്ലാ സംശയകരമായ നീക്കങ്ങളെയും ജാഗ്രതയോടെ വീക്ഷിച്ചു യഥാ സമയം മുന്നറിയിപ്പ് നല്‍കാനും പ്രതികരിക്കാനും ഉള്ള ശേഷി നമ്മുടെ ജനതയ്ക്ക് ഉണ്ടാവട്ടെ.


ഈ ആക്രമണത്തില്‍ മരിച്ച എല്ലാ സഹോദരീ സഹോദരന്മാരുടെ ആത്മാവിനു കണ്ണ് നീരില്‍ കുതിര്‍ന്ന പ്രാര്ത്ഥന പുഷ്പങ്ങള്‍ ഈ വേളയില്‍ അര്‍പ്പിച്ചു കൊള്ളുന്നു..

No comments:

Post a Comment