Monday, January 2, 2012

ഒരു ഫ്രഞ്ച് സുന്ദരിയുടെ ഒളിച്ചോട്ടം

 ഒരു ഫ്രഞ്ച് സുന്ദരിയുടെ ഒളിച്ചോട്ടം


കാലത്ത് ഏഴു മണിയെ ആയിട്ടുണ്ടായിരുന്നുല്ല്. മൊബൈല്‍ തുരുതുരാ
അടിക്കുന്നു. കാലത്ത്, കുളിയും തൊഴലും ഒക്കെ കഴിഞ്ഞു, തിരക്ക്
പിടിച്ചുള്ള ഒരുക്കത്തിനിടയില്‍ ഫോണ്‍ ശബ്ദം ആദ്യം ശ്രദ്ധയില്‍
പെട്ടില്ല. ഓടി ചെന്ന് എടുത്തു നോക്കിയപ്പോള്‍ മൂന്നു തവണ മുന്‍പേ
വിളിച്ചിരിക്കുന്നു. ഓഫീസിലെ ഉയര്‍ന്ന ഉധ്യോഗസ്ഥന്‍ ആണ്
വിളിച്ചിരിക്കുന്നത്. തിരിച്ചു വിളിക്കാതെ രക്ഷയില്ല. ഒരു ശുഭ ദിനം
ആശംസിച്ചു തുടങ്ങി. തിരിച്ചു ആശംസകള്‍ നേര്‍ന്നു കൊണ്ട് ചോദിച്ചു, എവിടെ
ആയിരുന്നു, എന്ത് പറ്റി സാധാരണ പോലെ ഫോണ്‍ ഉടനെ എടുത്തില്ലല്ലോ. കുളിയും
ജപവും ഒക്കെ ആയിരുന്നു. ഫോണ്‍ അടിക്കുന്നത് കേട്ടില്ല സര്‍. ശരി, അദ്ദേഹം
തുടര്‍ന്നു, ഞാന്‍ ഒരു പ്രശ്നത്തില്‍ ആണ് , ഇന്നലെ രാത്രി മുതല്‍
മിരബെല്ലിനെ കാണാനില്ല. അവള്‍ ഒരു കൊച്ചു പെണ്‍കുട്ടിയാണ്. ഞങ്ങള്‍
എല്ലായിടത്തും തിരക്കി. ഒരു സൂചനയും ഇല്ല. രാത്രി ഭക്ഷണം കഴിഞ്ഞു പുറത്തു
നടക്കാന്‍ ഇറങ്ങിയതാണ്.. ഇനി എന്താ ചെയ്യുക... പോലീസില്‍ പരാധി
കൊടുക്കാന്‍ എന്താണ് വഴികള്‍. മറ്റു മാര്‍ഗം വല്ലതും ഉണ്ടോ കണ്ടു
പിടിക്കാന്‍...
ഈശ്വരാ ഞാന്‍ ഉള്ളില്‍ വിളിച്ചു, ഇന്നത്തെ ദിവസ്സം ഓട്ടം തന്നെ. എവിടെ
പോയി കണ്ടു പിടിക്കും ആ കൊച്ചു സുന്ദരിയെ, ആരെങ്കിലും പിടിച്ചു കൊണ്ട്
പോയോ, അതോ ആരുടെയെങ്കിലും കൂടെ ഒളിച്ചു ഓടിയോ? ഞാന്‍ ഇതാ സാറിന്റെ
വീട്ടില്‍ എത്തി, ബാക്കിയെല്ലാം അവിടെ വന്നിട്ട്.
വേഗം തന്നെ ഷര്‍ട്ടും പാന്റും ടയ്യും ഒക്കെ കുത്തിക്കേറ്റി, പ്രാതലും
കഴിച്ചു എന്ന് വരുത്തി ഓടി. ഒരു വലിയ വില്ലയാണ് എന്റെ എമാന്റെത്.
അതിനടുതുള്ളതും അതെ പോലെ തന്നെ ഉള്ളവ. ചില്ലറക്കാരല്ല അവിടെ താമസം.
പുള്ളി ജോലി മാറി ഇവിടെ വന്നപ്പോള്‍ തന്നെ കൊച്ചു സുന്ദരിയും കൂടെ
ഉണ്ടായിരുന്നു. മകനെക്കാള്‍ സ്നേഹം അവളോടായിരുന്നു അദേഹത്തിന്. മകനും
അവള്‍ ഒഴിച്ച് കൂടാന്‍ വയ്യാത്ത കളിക്കൂട്ടുക്കാരി. ആ നടത്തവും ഭാവവും
കണ്ടാല്‍, ആരും ഒന്ന് നോക്കി നിന്ന് പോകും. നോക്കി നോക്കിയില്ല എന്നുള്ള
ആ നോട്ടം കണ്ടാല്‍ തന്നെ ആരും വീണു പോകും.
ഇനി എന്താ ചെയ്യാ, ഈശ്വരാ. കൊല്ലം അവസാനം സമയം ആണ്. എല്ലാ ഗവണ്മെന്റ്
വകുപ്പില്‍ ഉള്ളവരും ലീവില്‍. ഇദ്ദേഹത്തിന്റെ കാര്യം വീഴ്ച വരുത്തിയാല്‍
ഈ കൊല്ലം ചെയ്ത പണിയെല്ലാം തഥൈവ. ശമ്പളവും ജോലി ഉയര്‍ച്ചയും ഒക്കെ
സംസാരിപ്പിച്ചു ഉറപ്പിക്കുന്ന അപ്പ്രയ്സ്സല്‍ സമയം ആണ്. ഈശ്വരന്മാരെ
കത്ത് രക്ഷിക്കണേ. കുഞ്ഞു കുട്ടി പരാധീനങ്ങള്‍ ഒരുപാട് ഉള്ളതാണ്. സകല
ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചു.
തലേന്ന് ക്രിസ്മസ് പ്രാര്‍ത്ഥന ഉള്ളതിനാല്‍ രാത്രി റോഡില്‍ ധാരാളം
ആളുകള്‍ ഉണ്ടാവേണ്ടതാണ്. അപ്പോള്‍ ആരെങ്കിലും കണ്ടിരിക്കാം. ഏതെങ്കിലും
കുരുത്തം കേട്ടവര്‍ എന്തെങ്കിലും ചെയ്തോ? അങ്ങനെ പോയി ഭയവും സംശയങ്ങളും.
ആ വലിയ വീടിനുള്ളില്‍ ഒന്ന് കറങ്ങി. അവ അവളുടെ മുറിയില്‍ കയറി നോക്കി.
കിടക്കയെല്ലാം വിരിച്ച അതെ മാതിരി കിടക്കുന്നു. ഭക്ഷണം കഴിച്ചിട്ടുണ്ട്.
രാത്രിയില്‍ പാല്‍ കുടിക്കാറുണ്ട്. അതും മുടക്കിയിട്ടില്ല. എന്ത് പറ്റി,
ആരുടെ കൂടെ പോയി, ഇനി ആരെങ്കിലും പറഞ്ഞു പറ്റിച്ചു പുറത്തു കൊണ്ട് പോയോ
ഈശ്വരാ..
വീടിനു വെളിയില്‍ കടന്നു. അവിടെ പരിസ്സരം എല്ലാം ശ്രദ്ധയോടെ നോക്കി.
ചുമരില്‍ പാടുകള്‍ ഒന്നും ഇല്ല. പൂന്തോട്ടത്തിലെ ചെടികളും അതെ പോലെ,
പിടിവലിയൊ മറ്റു ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല. പുറത്തു ഉള്ള വീടുകളിലും
പരിസ്സരത്തും അന്വേഷിച്ചു. അവര്‍ക്കും ഒരു വിവരവും ഇല്ല. ഫോട്ടോ
കാണിച്ചപ്പോള്‍ അവരും പറഞ്ഞു, ഈ സുന്ദരിയെ ഞങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്.
കഷ്ടം അപകടം ഒന്നും ഇല്ലാതിരിക്കട്ടെ. അപ്പോള്‍ ആ വഴികളും അടഞ്ഞു.
സമയം വൈകിച്ചിട്ടു കാര്യമില്ല. ഞങ്ങള്‍ അവളുടെ ഒരു ഫോട്ടോയും
പാസ്സ്പോര്‍ട്ട് , വിസ എന്നിവയുടെ കോപ്പിയും കൊണ്ട് അടുത്ത പോലീസ്സ്
സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി. പോകുന്ന വഴിയില്‍ സിഗ്നലില്‍ വണ്ടി
നിറുത്തുമ്പോള്‍ എല്ലാ ഭാഗത്തേക്കും രണ്ടു പേരും കണ്ണുകള്‍ ഓടിച്ചു.
എവിടെയെങ്കിലും കാണാന്‍ സാധിച്ചാലോ.
അവിടെ ചെന്ന് കാര്യം പറഞ്ഞു. സാര്‍ ഇന്നലെ രാത്രി പത്തു മണി മുതല്‍
മിരബെല്ലിനെ കാണാന്‍ ഇല്ല. അവിടെ ഇരുന്ന ഓഫിസ്സര്‍ വാച്ച് നോക്കി
ഞങ്ങളോട് ചോദിച്ചു. ഇപ്പോള്‍ സമയം എത്രയായി. ഞങ്ങള്‍ ഒരേ സ്വരത്തില്‍
പറഞ്ഞു. പതിനൊന്നു മണി. ഇതാണോ നിങ്ങളുടെ ഉത്തരവാദിത്ത്വം. അതെ സമയം തന്നെ
ഞങ്ങളെ എന്ത് കൊണ്ട് വിളിച്ചു വിവരം പറഞ്ഞില്ല. എവിടെ ഫോട്ടോ? എവിടെ
മറ്റു കടലാസ്സുകള്‍? ആരെയെങ്കിലും നിങ്ങള്ക്ക് സംശയം ഉണ്ടോ? എന്താണ്
അവളുടെ രീതികള്‍? ഇതിനു മുന്‍പും ഇങ്ങനെ ഉണ്ടായിട്ടുണ്ടോ? ചോദ്യങ്ങള്‍
ശരം കണക്കു അയാള്‍ അറബി കലര്‍ന്ന ഇംഗ്ലീഷില്‍ തൊടുത്തു വിട്ടു
കൊണ്ടിരുന്ന. തത്തമ്മ പറയുന്ന പോലെ ഞങ്ങള്‍ മറുപടിയും കൊടുത്ത്.
കമ്പ്യൂട്ടറില്‍ അറബിയില്‍ എന്തൊക്കെയോ എഴുതി ചേര്‍ത്തു അയാള്‍ പറഞ്ഞു.
ഞങ്ങള്‍ അന്വേഷ്വിക്കം, നിങ്ങളും നോക്കൂ. വിഷമിക്കേണ്ട. അവളെ തിരിച്ചു
കിട്ടും. ഈ നാട്ടില്‍ കുറ്റം ചെയ്യാന്‍ ധൈര്യം ഉള്ളവര്‍ കുറവാണ്. ഇത്
എന്തെങ്കിലും അബദ്ധം പറ്റി എവിടെയെങ്കിലും ഒറ്റപ്പെട്ടു പോയിട്ടുണ്ടാവാം.
നിങ്ങള്‍ രണ്ടു പേരും ഫോണില്‍ എപ്പോള്‍ വിളിച്ചാലും കിട്ടാവുന്ന
രീതിയില്‍ ഇരിക്കണം. എന്തെങ്കിലും വിവരം കിട്ടിയാല്‍ ഞങ്ങള്‍ ഉടനെ
വിളിക്കാം. ഇപ്പോള്‍ പൊയ്ക്കോളൂ.
ക്രിസ്മസ് ആയിരുന്നു അന്ന്. ഈ ഒളിച്ചോട്ടം കാരണം തലേ ദിവസ്സം തൊട്ടു
ഉറക്കമില്ലാതെ സായ്പ്പും മകനും ഭാര്യയും വേവലാതി കൊണ്ട് കണ്ണ് ചീര്‍ത്തു
വല്ലതായിട്ടുണ്ടായിരുന്നു. ഒന്ന് കൊണ്ടും പേടിക്കേണ്ട, എന്തായാലും അവളെ
നമുക്ക് തിരിച്ചു കിട്ടും, വേറെയും മാര്‍ഗങ്ങള്‍ ഉണ്ടല്ലോ പോലിസ്സല്ലാതെ,
അവയിലൂടെയും നമുക്ക് പരിശ്രമിക്കാം, എന്ന് പറഞ്ഞെ അവരെ ആശ്വസിപ്പിച്ചു.
ഉടനെ തന്നെ ഫേസ്ബുക്കിലും മറ്റു മാധ്യമങ്ങളിലും അവളുടെ ഫോട്ടോ സഹിതം
കാണാതായ വിവരം പരസ്യമായി കൊടുത്തു.
വൈകുന്നേരം വരെയും ഒരു വിവരവും ഇല്ല. രാത്രിയായി, ക്രിസ്മസ് രാവും
കഴിഞ്ഞു ഒരു രാത്രി കൂടി അങ്ങനെ കടന്നു പോയി....ഉറക്കമില്ലാതെ. എല്ലാ
ഭാഗങ്ങളിലും തിരച്ചിലും മറ്റു ശ്രമങ്ങളും വിഫ്ഫലമാക്കി കൊണ്ട്.
കാലത്ത് ഒരു എട്ടു മണി ആയി കാണും, അവളെ കാണാതായിട്ട് ഒരു ദിവസ്സം
കഴിഞ്ഞിരിക്കുന്നു. അതാ ഗേറ്റില്‍ ഒരു അനക്കം. പകുതി തുറന്നിട്ട
വാതിലിലൂടെ അതാ അവള്‍ മന്ദം മന്ദം നടന്നു വരുന്നു. വലത്ത് കാലിനു ഒരു
വലിവുണ്ടോ എന്ന് ഒരു സംശയം... അവിടെ അവിടെ ചോര പോടിയുന്നുമുണ്ട്...
സായ്പ്പിന്റെ മകന്‍ ഓടി ചെന്ന് അവളെ കോരി എടുത്തു ഉമ്മ വച്ച്.... കണ്ണ്
നീര്‍ പൊഴിച്ച് കൊണ്ട് ചോദിച്ചു നീ എവിടെ ആയിരുന്നു. അപ്പോഴേക്കും
സായിപ്പും മദാമയും ഓടി എത്തി. അവരും അവളെ മാറി മാറി എടുത്തു ഉമ്മ
വച്ച്.... സാരമില്ല മോനെ നമുക്ക് അവളെ ജീവനോടെ തിരിച്ചു കിട്ടിയല്ലോ...
സന്തോഷം കൊണ്ട് അവര്‍ക്ക് മൂന്ന് പേര്‍ക്കും കൂടുതല്‍ ഒന്നും
സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
ചോദ്യങ്ങള്‍ ഭാക്കി വച്ച് കൊണ്ട് അവളെ അവര്‍ അവളുടെ മുറിയിലെ കിടക്കയില്‍
കൊണ്ട് കിടത്തി പതുക്കെ തലോടി, പാല്‍ കൊടുത്തു..
മ്യാവു...മ്യാവു. അവളും എന്തോ ഒക്കെ പറയാന്‍ വേണ്ടി
ശ്രമിക്കുന്നുണ്ടായിരുന്നു. ക്ഷീണം കൊണ്ടോ യാത്ര ചെയ്തതു കൊണ്ടോ
എന്തെന്നറിയില്ല അവള്‍  വേഗം ഉറങ്ങി പോയി.
മിരബെല്‍, നാല് വയസ്സുള്ള ആ സുന്ദരി പേര്‍ഷ്യന്‍ പൂച്ച, ഏതൊരാളും
കണ്ടാല്‍ ഒന്ന് നോക്കി നിന്ന് പോകും അവളെ. നിഗൂഡതകള്‍ ഭാക്കി വച്ച്
കൊണ്ട്, അവള്‍ സുഖ നിദ്രയില്‍ അതാ കിടക്കുന്നു. എന്തൊരു ഭാഗ്യ ജന്മം.
അവള്‍ ഈ നാല് വയസ്സിനിടയില്‍ ഏഴു കടലും കടന്നു കാണാത്ത രാജ്യങ്ങള്‍ വളരെ
കുറവ്. സായ്പ്പ് എവിടെ ഒക്കെ പോകുന്നോ അവിടെ അവളും ഉണ്ടാവും..
ആരായിരിക്കാം അവളുടെ പുതിയ കാമുകന്‍, അതോ ആരാണ് അവളെ തട്ടി കൊണ്ട് പോയി
പീഡിപ്പിച്ചത്. ഈ രാജ്യത്തു പീഡന ശ്രമം വളരെ ഗൗരവമുള്ള കുറ്റമാണെന്ന്
അറിഞ്ഞിട്ടു പോലും അത് ചെയ്ത അവന്‍ അല്ലെങ്കില്‍ അവര്‍ ഇനിയും അവളെ
ഉപദ്രവിക്കാതെ നോക്കണം എന്ന് തമാശയോടെ എന്നോട് പറഞ്ഞു കൊണ്ട് സായ്പ്പ്
നന്ദിയോടെ എന്റെ മുഖത്ത്  നോക്കി ചിരിച്ചു. ഈശ്വരാ അങ്ങനെയും ഒരു ജന്മം
അങ്ങനെയും ഒരു ദിവസ്സം. എന്തായാലും പുള്ളിക്കാരന് അവളെ കിട്ടിയല്ലോ എന്നാ
ആശ്വാസ്സത്തോടെ ഞാന്‍ തിരിച്ചു വീട്ടിലേക്കു യാത്രയായി. ആശാന്‍
സന്തോഷിച്ചാല്‍ മാത്രമേ നമ്മുടെ കാര്യം കുശാല്‍ ആവുള്ളു.
രമേശ്‌ മേനോന്‍ അബുദാബി
31.12.2011
To read it in original, please visit Malayala Manorama Online

No comments:

Post a Comment