Thursday, March 12, 2009

അമൃതപുരിയിലെ ബ്രഹ്മചാരിണികളുടെ മുടി അര്‍ബുദരോഗികള്‍ക്ക്‌


കൊല്ലം: അര്‍ബുദരോഗത്തിനുള്ള ചികിത്സയ്‌ക്കിടെ മുടി പൊഴിയുന്നവര്‍ക്ക്‌ ആശ്വാസമേകാന്‍ അമൃതപുരിയിലെ ബ്രഹ്മചാരിണികള്‍ മുടി മുറിച്ചുനല്‍കി. അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണിത്‌. ദുഃഖിതരെ സഹായിക്കാന്‍ തങ്ങള്‍ എന്താണു ചെയ്യേണ്ടതെന്ന്‌ ബ്രഹ്മചാരിണികള്‍ മാതാ അമൃതാനന്ദമയി ദേവിയോട്‌ ഉപദേശം തേടിയപ്പോള്‍ അര്‍ബുദരോഗികള്‍ക്കായി മുടി മുറിച്ചുനല്‍കാനായിരുന്നു അമ്മയുടെ ഉപദേശം. സംന്യാസിമാരെയും സംന്യാസിനിമാരെയും സംബന്ധിച്ച്‌ മുടിയഴക്‌ ഒരു പ്രശ്‌നമല്ലെന്ന്‌ അമ്മ പറഞ്ഞു. അതുകൊണ്ടാണ്‌ അവര്‍ തല മുണ്ഡനം ചെയ്യുന്നത്‌. എന്നാല്‍ തലമുണ്ഡനം ചെയ്യേണ്ടതില്ലെന്നും മുടി മുറിച്ചുനല്‍കിയാല്‍ മതിയെന്നും അമ്മ നിര്‍ദ്ദേശിച്ചു. ആശ്രമത്തിലെ സംന്യാസിനിമാരും ബ്രഹ്മചാരിണികളും സന്തോഷത്തോടെ മുടി മുറിച്ചുനല്‍കി. ഇതുകണ്ട്‌ അന്തേവാസികളില്‍ ചിലരും മുടി മുറിച്ചു. ഇവരില്‍ വിദേശവനിതകളും ഉള്‍പ്പെടും. മുറിച്ചെടുത്ത മുടി ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്‌. ഇതുകൊണ്ട്‌ വിഗ്ഗ്‌ നിര്‍മ്മിച്ച്‌ അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ അടക്കമുള്ള ആസ്‌പത്രികളിലെ അര്‍ബുദരോഗികള്‍ക്ക്‌ നല്‍കുമെന്ന്‌ അമൃതാനന്ദമയി മഠം വൈസ്‌ ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു.

No comments:

Post a Comment