Monday, February 2, 2009

എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സില്‍ സൗജന്യ ഭക്ഷണം

എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സില്‍ സൗജന്യ ഭക്ഷണം

നെടുമ്പാശ്ശേരി: ചെലവുകുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ യാത്രക്കാര്‍ക്ക്‌ സൗജന്യ ഭക്ഷണം വിളമ്പിത്തുടങ്ങി. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും സൗജന്യമായി ലഭിക്കും. ഉപ്പുമാവ്‌, കടലക്കറി, ഇഡ്‌ഡലി, വട, ഊത്തപ്പം തുടങ്ങിയവയായിരിക്കും പ്രഭാതഭക്ഷണമായി നല്‍കുക. ഉച്ചഭക്ഷണവും അത്താഴവും വെജിറ്റബിള്‍ പുലാവ്‌, വെജിറ്റബിള്‍ ബിരിയാണി, ജീരപുലാവ്‌, വെജിറ്റബിള്‍ കുറുമ തുടങ്ങിയവയാകും വിളമ്പുക. കൂടാതെ ഫ്രൂട്ട്‌കേക്ക്‌, ഫ്രൂട്ടി, ചായ, കാപ്പി, മിനറല്‍ വാട്ടര്‍ എന്നിവയും ഉണ്ടാകും. ഇതുവരെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനങ്ങളില്‍ ലഘുഭക്ഷണം ആണ്‌ നല്‍കിയിരുന്നത്‌. യാത്രക്കാരുടെ ഇടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ്‌ ചൂടന്‍ഭക്ഷണം വിളമ്പാന്‍ തീരുമാനമെടുത്തത്‌. ഞായറാഴ്‌ച മുതല്‍ കൊച്ചിയില്‍ നിന്നുമുള്ള വാഹനങ്ങളില്‍ ഇത്‌ വിളമ്പി തുടങ്ങി. തിരുവനന്തപുരത്തു നിന്നുമുള്ള വിമാനങ്ങളില്‍ ജനവരി മുതല്‍ ഭക്ഷണം വിളമ്പി തുടങ്ങിയിരുന്നു. അടുത്തുതന്നെ കോഴിക്കോട്ടും ഇതു തുടങ്ങും. യാത്രക്കാര്‍ക്ക്‌ സൗജന്യ ഭക്ഷണം വിളമ്പുന്ന ആദ്യ ചെലവു കുറഞ്ഞ വിമാന സര്‍വീസാണ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ എന്ന്‌ അധികൃതര്‍ അറിയിച്ചു.

2 comments: