വോട്ടവകാശത്തിനായി ഒരുലക്ഷം പേരുടെ ഒപ്പു ശേഖരിക്കും
മനാമ: വോട്ടവകാശത്തിനായി ബഹ്‌റൈനില്‍നിന്ന് ഒരുലക്ഷം പേരുടെ ഒപ്പുശേഖരിക്കുമെന്ന് പ്രവാസികള്‍ക്ക് വോട്ടവകാശം വേണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ബഹ്‌റൈന്‍ മലയാളി. വോട്ടവകാശം നിഷേധിക്കുന്നതിലൂടെ പ്രവാസികളുടെ പൗരാവകാശം നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും വോട്ടവകാശം നേടിയെടുക്കുന്നതിനായി കേന്ദ്രമന്ത്രിമാരുമായി ബന്ധപ്പെട്ട് രേഖകള്‍ നല്‍കുമെന്നും കോഴിക്കോട് നന്തി സ്വദേശിയും ബഹ്‌റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ഷിഹാസ്ബാബു പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് താമസിയാതെ ഒരു തീരുമാനമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ച സാഹചര്യത്തിലാണ് ഒപ്പുശേഖരണം നടത്താന്‍ തീരുമാനിച്ചത്.
ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിന്റെ വെളിച്ചത്തിലാണ് ചീഫ്ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍മഠ്, ജസ്റ്റിസ് എ.കെ.ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് പ്രതികരിച്ചത്. അഡ്വക്കേറ്റ് കാളീശ്വരന്‍ മുഖേനയാണ് ബാബു കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
ജനപ്രാതിനിധ്യനിയമത്തിലെ 19, 20 വകുപ്പുകള്‍ പ്രകാരം ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് വോട്ടവകാശം അനുവദിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ പൗരത്വമുള്ള എല്ലാവരും ഇന്ത്യക്കാരാണെന്നും എല്ലാവര്‍ക്കും വോട്ടവകാശം വേണമെന്നുമാണ് ബാബു ആവശ്യപ്പെടുന്നത്.
കക്കു കക്കാലില്‍
No comments:
Post a Comment