Tuesday, September 27, 2011

2011 Mahanvami Maholsavam at Urakam Ammathiruvadi Temple

ഊരകം അമ്മതിരുവടി ക്ഷേത്രം ദീപ പ്രഭയില്‍ കുളിച്ചു കൊണ്ട് നവരാത്രിക്ക്  തുടക്കമായി




 ഊരകം അമ്മതിരുവടി ക്ഷേത്രം ദീപ പ്രഭയില്‍ കുളിച്ചു കൊണ്ട് നവരാത്രിക്ക്  തുടക്കമായി.

 2011 ലെ നവരാത്രി / മഹാനവമി ആഘോഷങ്ങള്‍ക്ക് തുടകം കുറിച്ച് കൊണ്ട് തൃശൂര്‍ ജില്ലയിലെ ഊരകം അമ്മതിരുവടി ക്ഷേത്രത്തില്‍ ഇന്ന് ഒന്‍പതു ദിവസ്സം തുടര്‍ച്ചയായുള്ള പൂജാ ആഘോഷ കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചു.


കേരളത്തിലെ അതിപുരാതനവും വിഷിടവും ആയ ഈ ദേവി ക്ഷേത്രത്തില്‍  മഹാനവമി മഹോത്സവം പണ്ടുമുതലേ വളരെ വിശേഷമായി നടന്നു വരുന്ന ഒരു ഉത്സവമാണ്. നവമി കാലത്തെ ഒന്‍പതു ദിവസ്സവും പ്രത്യേക പൂജകളും കലാപരിപാടികളും ക്ഷേത്രത്തില്‍ പ്രത്യേകമായി നടന്നു വരാറുണ്ട്. 
കന്നിമാസ്സത്തിലെ പ്രഥമ പക്ഷം തൊട്ടു നവമി വരെയുള്ള ഒന്‍പതു ദിവസ്സങ്ങളും പിന്നെ വിജയ ദശമിയും കേമമായി തന്നെ ഇവിടെ ആഘോഷിക്കപ്പെടുന്നു. ഈ ദിവസ്സങ്ങളില്‍ അമ്പലം കുരുത്തോലകള്‍ കൊണ്ടും ദീപാലങ്കാരം കൊണ്ടും അലങ്കരിച്ചു പ്രത്യേക മണ്ഡപവും സജ്ജമാക്കി കലകാരന്മാരാലും ഭക്ത ജനങ്ങളെ കൊണ്ടും നിറഞ്ഞു കവിഞ്ഞു ഇരിക്കും. ദുര്‍ഗഷ്ടമി നാളില്‍, അമ്പലത്തിന്റെ മുന്‍വശം, അതായതു പടിഞ്ഞാറെ നട, പഴുത്ത വാഴക്കുലകള്‍ കൊണ്ട് അലങ്കരിക്കുന്ന രീതി ഊരകം അമ്മതിരുവടി ക്ഷേത്രത്തിലെ മാത്രം പ്രത്യേകത ആണ്. പല തരത്തില്‍ ഉള്ള വാഴക്കുലകള്‍ ദേശക്കാര്‍ തങ്ങളുടെ കൃഷി സ്ഥലങ്ങളില്‍ നിന്ന് വിളവെടുത്തു ഈ അവസ്സരത്തില്‍ അമ്മതിരുവടിക്ക് കാഴ്ച വക്കും. ഇത് ഒരു വാര്‍ഷിക ചടങ്ങും സമര്‍പ്പണവും ആണ് ഊരകം ദേശത്തിലെയും സമീപ പ്രദേശങ്ങളിലെയും ഭക്തര്‍ക്ക്‌. അതോടു കൂടി തന്നെ ഈ ചടങ്ങിനു ഒരു മത്സര സ്വഭാവവും നല്‍കുന്നു.

ഈ വര്‍ഷത്തെ മഹാനവമി മഹോത്സവം 27 സെപ്റ്റംബര്‍  മുതല്‍ ഒക്ടോബര്‍ ക്ടോബര്‍ 6 നു വിദ്യാരംബത്തോടെ അവസാനിക്കുന്നു. എല്ലാ ദിവസ്സങ്ങളിലും നിറമാല, സംഗീതോത്സവം, ക്ഷേത്ര കലാ ആചാരങ്ങള്‍ക്ക് അനുസൃതമായ് കലാ പരിപാടികള്‍ ഇവിടെ ഭക്തര്‍ തങ്ങളുടെ സമര്‍പ്പണമായി അവതരിപ്പിക്കുകയും അവ  കാണാനും ആസ്വദിക്കാനും ഭക്ത ജനങ്ങള്‍ക്ക്‌ ഒരു സുവര്‍ണ അവസ്സരം നല്‍കുകയും ചെയ്യുന്നു.



മഹാനവമി മഹോല്സവത്തോടനുബന്ദിച്ചു ഉള്ള പഴുത്ത വാഴക്കുലകള്‍ കൊണ്ട് ഉള്ള അലങ്കാരം ഇവിടിത്തെ മാത്രം പ്രത്യേകത ആണ്. ദേവിയുടെ അനുഗ്രഹത്തിനായി ദേശക്കാരും ഭക്ത ജനങ്ങളും പിണ്ടിയോടെ സമര്‍പ്പിക്കുന്ന വാഴക്കുലകള്‍ ക്ഷേത്ര ഗോപുരത്തിനുള്ളിലെ  പ്രത്യേകം അറകളില്‍ വച്ച് പാകപ്പെടുത്തി പഴുപ്പിച്ചു ക്ഷേത്ര നടപ്പുരയില്‍ ഇരുഭാഗത്തും അലങ്കരിച്ചു വക്കും. ചുരുങ്ങിയത് ആയിരത്തില്‍ പരം വിവിധ ഇനം കുലകള്‍ കുറയാതെ ഉണ്ടാവും അവ. ഈ കാഴ്ച അത്യപൂര്‍വവും ഊരകം അമ്പലത്തിന്റെ മാത്രം പ്രത്യേകതയും ആണ്. പൂജാ വയ്പ്പ് ദിവസ്സം മുതല്‍ ഉള്ള ഈ ഒരു കുല വിതാനം കാണാന്‍ മാത്രമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്ത ജനങ്ങള്‍ എത്തി ചേരുന്നു.

2011  ലെ ഈ മഹാനവമി മഹോസവ കാലം നിങ്ങള്‍ തീര്‍ച്ചയും ഉറകം അമ്മതിരുവടിയെ ദര്‍ശിച്ചു സരസ്വതി ചൈതന്യവും ഐശ്വര്യവും സമാധാനവും ഭക്തജനങ്ങള്‍ക്ക് ലഭിക്കട്ടെ.

For more information, please contact:
Urakam Ammathiruvadi Temple Advisory Committtee
Urakam P.O
Thrissur 680 562
Phone. Secretary 0944 7522 699 / Joint Secretary 0944 637172
News compiled by:  രമേശ്‌ മേനോന്‍, ഊരകം  Photos by Dheeraj Warrier, Urakam
27 September 2011

No comments:

Post a Comment