Thursday, December 11, 2008

ഇനി ലക്ഷ്യം ചൊവ്വ - ഡോ.കെ. രാധാകൃഷ്‌ണന്‍

ഇനി ലക്ഷ്യം ചൊവ്വ - ഡോ.കെ. രാധാകൃഷ്‌ണന്‍
Author : - സ്വന്തം ലേഖകന്‍ , www.irinjalakuda.com

ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ച മൂന്നാമത്തെ രാഷ്ട്രമായി ഇന്ത്യ മാറിയിരിക്കേ അടുത്ത ബഹിരാകാശ ഗവേഷണം ലക്ഷ്യമിടുന്നത്‌ ചൊവ്വയെ ആയിരിക്കുമെന്ന്‌ വി.എസ്‌.എസ്‌.സി. ഡയറക്‌ടറും ചന്ദ്രയാന്റെ നേതൃത്വ അംഗവുമായ ഡോ.കെ. രാധാകൃഷ്‌ണന്‍ അറിയിച്ചു. ചന്ദ്രയാന്‍ രണ്ട്‌ ദൗത്യത്തില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ റോവര്‍ സ്ഥാപിച്ചുകൊണ്ട്‌ മണ്ണും, ധാതുക്കളും ശേഖരിച്ച്‌ പഠനം നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചന്ദ്രന്റെ ഭ്രമണപഥത്തിനു ചുറ്റും സാറ്റലൈറ്റ്‌ കൊണ്ടു വരുക എന്ന അതിസാഹസികമായ പ്രവര്‍ത്തനത്തില്‍ നാം വിജയിച്ചു. ചന്ദ്രയാന്റെ പത്ത്‌ ഇന്‍സ്‌ട്രുമെന്റുകളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പ്രസ്സ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസ്‌.എസ്‌.സി. ഡയറക്‌ടറും, ചന്ദ്രയാന്‍ ദൗത്യ സംഘാംഗവുമായ ഡോ.കെ. രാധാകൃഷ്‌ണനെ ഇരിങ്ങാലക്കുട വസതിയില്‍ ചെന്ന്‌ ഇരിങ്ങാലക്കുട പ്രസ്സ്‌ ക്ലബ്‌ അംഗങ്ങള്‍ ആദരിച്ചു.

1 comment:

  1. നന്നായി, അങ്ങനെ ഇന്ത്യയുടെ ചൊവ്വാദോഷം മാറട്ടെ.

    ReplyDelete