Monday, December 15, 2008

എ ജെ വര്‍ഗീസ് - ഒരു അനുസ്മരണ

എ ജെ വര്‍ഗീസ് - ഒരു അനുസ്മരണ
ഹിന്ദി അധ്യാപകന്‍ - ഡോണ്‍ ബോസ്കോ ഹൈ സ്കൂള്‍ ഇരിങ്ങാലക്കുട


ഏതാനും മാസ്സം മുന്പ് അധ്യാപക ദിനത്തിന് ഒരു ചെറിയ ലേഖനം എഴുതുവാന്‍ ഇടയുണ്ടായി. അന്ന് മനസ്സാ പാദ പൂജ ചെയ്ത ഒരു വ്യക്തി ഇന്നു നമ്മോടൊപ്പം ഈ ലോകത്ത് ജീവിച്ചിരിക്കുന്നില്ല..

എന്നും ഞാന്‍ മനസ്സില്‍ തോന്ന്നുന്ന കാര്യങ്ങള്‍ മൂടി വയ്ക്കാതെ പറയാനും എഴുതാനും താത്പര്യമുള്ള ഒരു വ്യക്തിയാണ് ഞാന്‍. എന്റെ ബന്ധങ്ങളും അങ്ങനെ തന്നെ. സ്കൂള്‍ കാലഘട്ടത്തില്‍ വളരെ അധികം സ്വാധീനിച്ച ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ശ്രീ എ ജെ വര്‍ഗീസ് സാറിനോട് ഒരിക്കലും മറക്കാന്‍ പറ്റാത്ത അത്ര കടപ്പാടുകള്‍ ഉണ്ട്. ഒരു ഹിന്ദി മാസ്റ്റര്‍ എന്നതില്‍ കവിഞ്ഞു, ദേശ സ്നേഹവും, അച്ചടക്കവും വളരെ നിഷ്ഠയോടെ ഞങ്ങളുടെ മനസ്സില്‍ അദ്ദേഹം വേരുറപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അലക്കി തേച്ച മുണ്ടും ഷര്‍ട്ടും ഉയര്ത്തി വച്ചു ഗോപുരം പോലെ ചീകിയൊതുക്കിയ മുടിയും അദ്ധേഹത്തിന്റെ ഒരു ബ്രാന്‍ഡ് പ്രത്യേകതയായിരുന്നു. അത് തന്നെ അദേഹത്തിന് ഗോപുരം എന്ന ഓമന പേരും നല്കി. മുണ്ടില്‍ നിന്നു പാന്റിലേക്ക് പ്രോമോറേന്‍ കിട്ടിയപ്പോഴും അദേഹം തന്റെ ഗൌരവം ഒന്നു കൂടി വലുതാക്കിയോ എന്ന് അന്നൊക്കെ തോന്നിക്കാറുണ്ട്. ഒരു കയ്യില്‍ ചൂരലും മറു കയ്യില്‍ ചോക്കും പിടിച്ചു ഒരു ക്ലാസ്സില്‍ നിന്നും മറ്റു ക്ലാസ്സിലേക്കുള്ള പോക്ക് ഇന്നും മായാതെ മനസ്സില്‍ നില്ക്കുന്നു. നല്ല കൈപ്പടയും, കൃത്യമായ ശൈലിയില്‍ എഴുതാനുള്ള കഴിവും അദ്ദേഹം കുട്ടികളില്‍ ശ്രദ്ധയോടെ പകര്ന്നു കൊടുത്തു അക്കാലമത്രയും.


അദ്ധേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടുവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടു ഈ അനുസ്മരണ കുറിപ്പ് ഇവിടെ ചുരുക്കട്ടെ.

1 comment:

  1. I remember Varghese master. I learnt about his demise through ur blog. I passed out from DBHS in 1986 March.
    Varghese Master & Ittira Vadasery were the Hindi teachers then. Kuriyan Mash and VKC Nair formed the Malayalam faculty.
    Varghese master was next important to HM during those days.
    I pay my heartfelt condolence to my Hindi teacher.
    Adv.Rajesh Thampan

    ReplyDelete