എല്ലാ മന്ത്രിമാര്‍ക്കും വെബ്‌സൈറ്റ് തയ്യാറായി
ഇന്നത്തെ മാതൃഭുമി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാന്‍ പുതിയ വെബ്‌സൈറ്റുകള്‍ നിലവില്‍ വരുന്നു. ഔദ്യോഗിക വെബ്‌പോര്‍ട്ടലിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിച്ച ഈ വെബ്‌സൈറ്റുകളുടെ രൂപകല്‌പന നിര്‍വഹിച്ചിരിക്കുന്നത് സി-ഡിറ്റാണ്.ഓരോ മന്ത്രിയുടെയും അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍, ഇപ്പോള്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍, ഇനി നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ചുള്ള അഭിപ്രായരൂപവത്‌കരണം എന്നിവയാണ് സൈറ്റുകളിലെ പ്രധാന ഉള്ളടക്കം.
ഇതിനുപുറമെ എല്ലാ സൈറ്റുകളിലും അതതു മന്ത്രിയുടെ പ്രൊഫൈല്‍, ഓഫീസ് സംബന്ധിച്ച വിവരങ്ങള്‍, മറ്റ് അനുബന്ധ സൈറ്റുകളിലേക്ക് പ്രവേശിക്കാനുള്ള സംവിധാനം, വാര്‍ത്തകള്‍, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, സംഭവങ്ങള്‍, ഫോട്ടോഗാലറി, പ്രസംഗങ്ങള്‍, ലേഖനങ്ങള്‍ എന്നിവയും ആനുകാലിക വിഷയങ്ങളെ അധികരിച്ച് തയ്യാറാക്കിയ ഉള്ളടക്കവും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി ഇ-മെയില്‍ വിലാസമില്ലാത്തവര്‍ക്കുപോലും ലോകത്തെവിടെനിന്നും മന്ത്രിയുടെ ഇ-മെയില്‍ ബോക്‌സിലേക്ക് സന്ദേശമയക്കുവാനുള്ള സംവിധാനവും വെബ്‌സൈറ്റുകളില്‍ ഒരുക്കിയിട്ടുണ്ട്.
വെബ്‌സൈറ്റ് സപ്‌തംബര്‍ മൂന്നിന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.
വെബ്‌സൈറ്റുകളുടെ വിലാസം:
www.ministereducation.kerala.gov.in, www. ministerscst.kerala.gov.in, www.ministerfood. kerala.gov.in, www.ministerindustry.kerala.gov.in, www.ministertransport.kerala.gov.in, www.minister irrigation.kerala.gov.in, www. ministeragriculture.kerala.gov.in, www.minister health.kerala.gov.in, www.ministerfinance.kerala. gov.in, www.ministerhome.kerala.gov.in, www. ministerforest.kerala.gov.in, www.minister labour.kerala.gov.in, www.ministerpwd.kerala.gov.in, www.ministerlaw.kerala.gov.in, www.minister revenue.kerala.gov.in, www.ministerfisheries. kerala.gov.in, www.ministercooperation.kerala. gov.in, www.ministerlocaladmin.kerala.gov.in.
നമ്മുടെ മന്ത്രിമാരുടെ പ്രൊഫൈല്‍ ഒന്നു വായിക്കാന്‍ ഉള്ള ആകാംക്ഷയിലാണ് ഞാന്‍. കാത്തിരുന്നു വായിക്കാം. അല്ലേ ?
No comments:
Post a Comment