2009 മുതല്‍ 20 കൊല്ലം പഴക്കമുള്ള വാഹനങ്ങള്‍ റോഡില്‍ അനുവദിക്കില്ല
ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി 2009 മുതല്‍ 20 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ റോഡില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. കൂടാതെ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ വ്യവഹാരവും നിരുതലാകുന്നതയിരിക്കും എന്ന് RTA പത്രകുറിപ്പില്‍ പറയുന്നു.
ഇതേ സൈറ്റില്‍ കൊടുത്തിരിക്കുന്ന മറ്റു കണക്കുകള്‍ വളരെ ആകര്‍ഷകമാണ്. ഏകദേശം 1.8 ദശലക്ഷം വാഹനങ്ങള്‍ UAE യില്‍ ഇപ്പോള്‍ ഉണ്ട്. അവയുടെ ശരാശരി ഈ രാജ്യത്തെ ഉപയോഗം വെറും 5.6 വര്ഷം മാത്രമാണ്. ഇതു ഒരു നിലക്ക് വളരെ പ്രത്യേകത ആകര്‍ഷിക്കുന്നു. കാരണം, ഒരു പുതിയ വാഹനം വായ്പ എടുത്തു വാങ്ങിക്കുന്ന ഒരു ഉപഭോക്താവ്, ഏകദേശം അഞ്ചു വര്ഷം എടുക്കും അതിന്റെ വായ്പ തിരിച്ചടക്കാന്‍. അപ്പോള്‍ ഈ രീതി തുടര്‍ന്ന് പോയാല്‍, വായ്പ എടുക്കുക, 5 വര്ഷം ഉപയോഗിക്കുക, മറ്റു വാഹനങ്ങള്‍ മാറ്റുക എന്ന രീതിയെലേക്ക് നമ്മള്‍ നീങ്ങി കൊണ്ടിരിക്കുന്നു.
No comments:
Post a Comment