Tuesday, September 16, 2008

റമദാന്‍ ചിന്തകള്‍ 15

റമദാന്‍ ചിന്തകള്‍ 15

എത്ര പെട്ടെന്ന് ഒരു മാസ്സതിന്റെ പകുതിയോളം എത്തി എന്ന കാര്യം ഒന്നു കൂടി ആലോചിച്ചുപോയി ഇതു എഴുതാന്‍ തുടങ്ങിയപ്പോള്‍.

ഇന്നലെ പറഞ്ഞു വന്നത് കുട്ടികളും അവരെപറ്റിയുള്ള കാര്യങ്ങളും ആയിരുന്നല്ലോ. ഇന്നും ആ വിഷയത്തില്‍ തന്നെ തുടരാം. പുകവലിയും മദ്യപാനവും കൂടി വരുന്നതായി നിത്യവും വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും ശരിയായ ദൃഷ്ടിയും ചൊല്ലുകളും അവയുടെ പ്രാധാന്യവും കുട്ടികളുടെ നേരായ വളര്‍ച്ചയില്‍ ഒരു പ്രധാന ഘടകം ആണ്.

ഒരു ചെറിയ ഉദാഹരണം ഇവിടെ എടുക്കാം. ഞാന്‍ താമസ്സിക്കുന്നതിനടുത്തായി ഒരു യുറോപ്യന്‍ രാജ്യക്കാരുടെ സ്കൂള്‍ ഉണ്ട്. കൊച്ചു കുട്ടികള്‍ മുതല്‍ വലിയ ക്ലാസ്സ് വരെ ഉള്ള ഒരു നല്ല സ്കൂള്‍. കാലത്തു വലിയ വലിയ കാറുകളില്‍ കുട്ടികള്‍ വരുമ്പോള്‍ തന്നെ അറിയാം അവരുടെ മാതാപിതാക്കളുടെ സമ്പത്ത് സമൃദ്ധിയുടെ വലുപ്പം. ഈ ഭാഗത്തേക്ക്‌ സ്കൂള്‍ മാറ്റിയപ്പോള്‍ മുതല്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങി. കാലത്തു എട്ടു മണിക്ക് സ്കൂള്‍ തുടങ്ങിയാല്‍ കുറച്ചു കൂട്ടം കുട്ടികള്‍ സ്കൂളിന് വെളിയില്‍ ചുറ്റിപറ്റി നടക്കുന്നത്. മുന്നിലുള്ള വലിയ കെട്ടിടങ്ങളുടെ ഇടയിലും ഇവരെ കാണാന്‍ തുടങ്ങി. കുറച്ചു ദിവസ്സം കൂടി ശ്രദ്ധിച്ചപ്പോള്‍ ഇവരുടെ ഒക്കെ കൈവശം സിഗരറ്റും കാണാമായിരുന്നു. ആണും പെണ്ണും വ്യതസ്സമില്ലാതെ വലിച്ചു തള്ളുന്നു. അവരുടെ സംസ്കാരം അങ്ങനെയാവാം എന്ന് കരുതി കുറച്ചു ദിവസ്സം ക്ഷമിച്ചു. പിന്നെ നോക്കിയപ്പോള്‍ ഇവര്‍ ബില്ടിങ്ങുകളുടെ ഉള്ളിലായി സഹവാസം. ഏണി പടികളും ഇവര്ക്ക് വാസ സ്ഥലമാവാന്‍ തുടങ്ങി എന്ന് കണ്ടപ്പോള്‍ ഞാന്‍ പതുക്കെ ഒരു ദിവസ്സം സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. പുറമെ നിന്നുള്ള കുട്ടികളും ഇവരുടെ കൂടെ കണ്ടു തുടങ്ങിയപ്പോള്‍ എന്തോ ഒരു ഭയം തോന്ന്നിയിരുന്നു. ആ സ്കൂള്‍ അധികൃതരില്‍ നിന്നു മറുപടി കിട്ടിയത് - സ്കൂളിന്റെ ഗേറ്റിനു പുറത്തു അവര്‍ എന്ത് ചെയ്താലും അതില്‍ അവര്ക്കു ഉത്തരവാദം ഇല്ല എന്ന വാദം ആയിരുന്നു.

അപ്പോള്‍ പിന്നെ നേരിട്ടു തന്നെയാവാം നമ്മുടെ പരിപാടികള്‍ എന്ന് നിശ്ചയിച്ചു. ഓരോ ബില്ടിങ്ങിന്റെയും കാവല്‍ക്കാരെ കണ്ടു ഇങ്ങനെ കുട്ടികള്‍ അവിടെ വന്നിരിക്കാന്‍ തുടങ്ങിയാല്‍ വരാന്‍ സാധ്യതയുള്ള ആപത്തുകളെ പറ്റി പറഞ്ഞു മനസ്സിലാക്കി. കാലത്തു പതിവുപോലെ ഏണി ചുവട്ടിലേക്ക്‌ വിശ്രമിക്കാനും പുകവലിക്കാനും ആയി വരുന്ന കുട്ടികളെ പറഞ്ഞു മനസ്സിലാക്കാന്‍ തുടങ്ങി. ആ സ്കൂളിലെ അല്ലാത്ത കുട്ടികളോട് പ്രത്യേകം പറഞ്ഞു മനസ്സിലാകുകയും ചെയ്തു. കുറച്ചു അധികം ഭുദ്ധിമുട്ടിയെന്കിലും ഇപ്പോള്‍ ആ വരവും മുഴുവനായും നിര്‍ത്താന്‍ സാധിച്ചു എന്ന് തന്നെ പറയാം.

ആശ്വസ്സത്തോടെ റമദാന്‍ മാസ്സത്തില്‍ അങ്ങനെ ഇരിക്കുമ്പോള്‍ അതാ കാണുന്നു. അവിടത്തെ അധ്യാപകര്‍, കുട്ടികളെ വെട്ടിച്ച് കെട്ടിടത്തിന്റെ മുകളില്‍ നിന്നു പുകവലിക്കുന്നു. അവരുടെ ധാരണ അത് ആരും കാണുന്നില്ല എന്നാണെന്ന് തോന്നുന്നു. അവരറിയുന്നുണ്ടോ ചുറ്റും ഉള്ള പടുകൂറ്റന്‍ കെട്ടിടങ്ങളില്‍ ഉള്ളവരെല്ലാം അവരെ ശ്രദ്ധിക്കുന്ന കാര്യം. എന്താണ് മനുഷ്യനില്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും വ്യക്തമായി അറിയാമായിട്ടും അത് തെറ്റിക്കാന്‍ ഉള്ള വ്യഗ്രത ഉണ്ടാവുന്നത്?. ചങ്ങലക്ക്‌ ഭ്രാന്ത് പിടിച്ചാല്‍ എന്താ ചെയ്യാ അല്ലെ? അതിനുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോള്‍.

സസ്നേഹം,
രമേഷ് മേനോന്‍
150920008

No comments:

Post a Comment