കണ്ണന്താനം മുഖ്യമന്ത്രിയായി 'കൂടാരത്തില്‍'
സിവില്‍ സര്‍വ്വീസ് വിട്ട് രാഷ്ട്രീയത്തിലിറങ്ങിയ അല്‍ഫോന്‍സ് കണ്ണന്താനം എം.എല്‍.എ. വെള്ളിത്തിരയിലേക്ക്. ജില്ലാ കളക്ടര്‍, ടൗണ്‍ പ്ലാനിങ് ഓഫീസര്‍, എന്‍ട്രന്‍സ് കമ്മീഷണര്‍, എം.എല്‍.എ. എന്നീ പദവികള്‍ ഔദ്യോഗികജീവിതത്തില്‍ വഹിച്ച കണ്ണന്താനം മുഖ്യമന്ത്രിയുടെ വേഷത്തിലാണ് സിനിമയില്‍ അരങ്ങേറുന്നത്. വി.എസ്. പ്രൊഡക്ഷന്‍സിനുവേണ്ടി അനസ് ബി. സംവിധാനം ചെയ്യുന്ന 'കൂടാരം' എന്ന ചിത്രത്തിലാണ് അല്‍ഫോന്‍സ് കണ്ണന്താനം അഭിനയിക്കുന്നത്. സ്വന്തം തട്ടകമായ കാഞ്ഞിരപ്പള്ളിയിലെ ലൊക്കേഷനിലാണ് ആദ്യരംഗങ്ങള്‍ ചിത്രീകരിച്ചത്. ധര്‍മ്മച്യുതിക്കെതിരെ പോരാടുന്ന നട്ടെല്ലുള്ളൊരു മുഖ്യമന്ത്രിയുടെ വേഷമാണ് അവതരിപ്പിക്കുക. അല്‍ഫോന്‍സ് കണ്ണന്താനത്തിനൊപ്പം ലാലു അലക്‌സ്, ടോണി, ജോബി, കെ.ടി.എസ്. പടന്നയില്‍, സോനാനായര്‍, കുളപ്പുള്ളി ലീല, കനകലത, ലെന, കാര്‍ത്തിക തുടങ്ങിയവരും വേഷമിടുന്നു. വി. സോമനാഥനും ഇ.കെ. മുഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യും.
No comments:
Post a Comment