Sunday, May 20, 2012

അപകടം - a short story on road safety


എന്നത്തേയും പോലെ അന്നും ഓഫീസില്‍ നിന്ന് വൈകി ആണ് ഇറങ്ങിയത്‌. മൊബൈല്‍ ഫോണില്‍ ഒരു പാട് ഫോണ്‍ വന്നതിന്റെ ലക്ഷണം അറിയിപ്പുകളായി കിടക്കുന്നു. സഹധര്‍മിണി ഫോണ്‍ ചെയ്തതാണ്. വാരാന്ത്യം ആണ്. സിനിമക്ക് മകനെയും കൂട്ടി പോകാം ഇന്ന് വൈകുന്നേരം എന്ന് വാക്ക് കൊടുത്തിട്ടാണ് കാലത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയത്‌... പക്ഷെ എന്ത് ചെയ്യാം. ഓഫീസില്‍ മാസം അവസ്സനിക്കുന്നതിനാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു കൂട്ടാനുണ്ട്. മാനേജര്‍ ആണെങ്കില്‍ ഈ മാസ്സത്തിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എത്തിപ്പിടിച്ചുവോ എന്ന് ഉള്ള അന്വേഷണത്തിലാണ് . ആരാണ് കുറവ് നില്‍ക്കുന്നത്, എവിടെയാണ് പോരായ്മകള്‍ അങ്ങനെ പല ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ സംവാദങ്ങള്‍. നേരം പോയത് അറിഞ്ഞില്ല. ഫോണ്‍ സൌണ്ട് ഓഫ്‌ ചെയ്തു ഇട്ടിരുന്നതിനാല്‍ ആ വിളികള്‍ ഒന്നും അറിഞ്ഞില്ല. മീറ്റിംഗ് റൂമില്‍ നിന്ന് സീറ്റില്‍ വന്നപ്പോള്‍ കണ്ടു ഫോണില്‍ പത്തു തവണ വിളിച്ചിരിക്കുന്നു.

ഇന്നത്തെ വൈകുന്നേരം എന്തായാലും കുളം ആയി. സാരമില്ല ഇറങ്ങുന്നതിനു മുന്‍പ് ഒന്ന് വിളിക്കാം. ഫോണ്‍ വിളിച്ചതും അപ്പുറത്ത് മറുപടി. നിങ്ങള്ക്ക് ഒരിക്കലും എന്നെയും മോനെയും ഒരു വിലയും ഇല്ല... ഇപ്പോഴും ഓഫീസ് ഓഫീസ് എന്ന മന്ത്രം മാത്രം... ഇന്ന് പുറത്തു പോകാം എന്ന് പറഞ്ഞതല്ലേ. ഞാന്‍ എത്ര നേരമായി തയ്യാറായി ഇരിക്കുന്നു. മോനും പുറപ്പെട്ടു ഒരുങ്ങി ഇരിക്കുന്നു. അവനെയെങ്കിലും ഓര്‍ക്കണ്ടേ.... ആ പരിദേവനങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു... 

അപ്പോള്‍ ഞാന്‍ പറഞ്ഞു.... കുട്ടാ, ഞാന്‍ ഇതാ എത്തി... നമുക്ക് ഉടനെ ഇന്ന് ഷോപ്പിങ്ങിനു പോയി പിന്നെ സിനിമ കാണാന്‍ പോകാം. മോഹന്‍ലാലിന്റെ പടം വന്നിട്ടുണ്ട്. ആള്‍ അല്‍പ്പം തണുത്തു എന്ന് തോന്നുന്നു. വേഗം ഫോണ്‍ വച്ച്. ശുഭ വാരാന്ത്യം സഹപ്രവര്‍ത്തകരോട് പറഞ്ഞു ഇറങ്ങി. നോക്കിയപ്പോള്‍, ശ്രദ്ധിച്ചപ്പോള്‍ അവരും എന്റെ വഞ്ചിയില്‍ തന്നെ... അവരുടെ ഭാഷയില്‍ വീടുകളിലേക്ക് വിളിച്ചു വരാന്‍ വൈകിയതില്‍ ഉള്ള ക്ഷമാപണം നടക്കുന്നു. ഒന്ന് ചിരിച്ചു കൊണ്ട് ഓഫീസില്‍ നിന്നിറങ്ങി.  ഈശ്വര അവരുടെ പോലെ ചീത്ത വിളി കേള്‍ക്കേണ്ടി വരുന്നില്ല. എത്രയായാലും തന്റെ സഹധര്‍മിണി ഒരിക്കലും തന്നെ ശപിക്കുകയില്ല ചീത്ത പറയുകയില്ല...

കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു പ്രധാന വഴിയിലേക്ക് കടന്നു... മനസ്സില്‍ അപ്പോഴും അന്ന് ഓഫീസില്‍ നടന്ന കാര്യങ്ങള്‍ ഓടി കൊണ്ടിരിക്കുന്നു. ആദ്യത്തെ പ്രധാന സിഗ്നല്‍ എത്തി. യാന്ത്രികമായി കാര്‍ നിറുത്തി. ഓര്‍മ്മകള്‍ അപ്പോഴേക്കും തന്നെ എവിടെയോ കൊണ്ട് ചെന്നിരിക്കുന്നു. എങ്ങനെ മാനേജര്‍ പറഞ്ഞ ബിസിനസ്‌ ലക്‌ഷ്യം അടുത്ത മാസം എത്തിക്കും. ഒരു പിടിയും ഇല്ല. എത്തിച്ചില്ലെങ്കില്‍ കമ്മീഷന്‍ ഒന്നും കിട്ടില്ല. ജൂണില്‍ നാട്ടില്‍ പോകേണ്ടതാണ്. അവര്‍ എല്ലാവരും നോക്കിയിരിക്കുന്നു. 

സിഗ്നല്‍ ചുവപ്പ്  ആയതിനാല്‍  വണ്ടി  നിറുത്തി ..ചക്രത്തില്‍ കൈ താളം പിടിച്ചു കൊണ്ട് ഒന്ന് വിശ്രമിച്ചു. റേഡിയോവില്‍ നല്ല പാട്ട് കേള്‍ക്കുന്നു. തന്റെ ഇഷ്ട റേഡിയോയും ഇഷ്ട ഗായകനും ആണല്ലോ. രതീഷ്‌ കുമാര്‍ - വളരെ ഭാവിയുള്ള ഒരു ഭാവ ഗായകന്‍... നല്ല പാട്ട്. അറിയാതെ ഒന്ന് ഉറങ്ങി പോയ്യോ എന്ന് സംശയം. പുറകില്‍ നിന്നുള്ള വണ്ടികളുടെ ഹോണ് അടിക്കുന്ന ശബ്ദം കേട്ട് കണ്ണ് തുറന്നു.  ഈശ്വര പച്ച സിഗ്നല്‍ ആയി കുറച്ചു സെക്കന്റ്‌ ആയിരിക്കുന്നു. മുന്നോട്ടു കുതിക്കുന്ന സമീപത്തുള്ള വരിയിലെ ടാക്സിയും അതിലെ ഡ്രൈവറും തന്നെ നോക്കി ചിരിക്കുന്നു. ഹേ എന്താ ഉറക്കമാണോ എന്ന വിധത്തില്‍.  അയാള്‍ കുതിച്ചു... തന്റെ വാഹനം സിഗ്നല്‍ ആയി ഒരു മുപതു സെക്കന്റ്‌ വൈകിയിട്ടുണ്ടാവം. അത്രയേ ഉള്ളു. കണ്ണ് ഒക്കെ ശരിയാക്കി വാഹനം മുന്നോട്റെടുക്കാന്‍ തുനിച്ചു. മുന്നേ കുതിക്കുന്ന ടാക്സി വ്യക്തമായി കാണാമായിരുന്നു.... കണ്പോളകള്‍ അടച്ചു തുറക്കുന്നതിനു മുന്‍പ് ഒരു ഭയങ്കര ശബ്ദം കേട്ടു നോക്കിയപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലാ... ഈശ്വരാ താന്‍ കാണുന്നത് യാഥാര്‍ത്ഥ്യം ആണോ..?  

അര മിനിട്ട് മുന്‍പ് തന്നെ കളിയാകി ചിരിച്ച മുന്നോട്ടു പോയ ടാക്സി കാറും ഡ്രൈവറും പപ്പടം പൊടിഞ്ഞ പോലെ തന്റെ മുന്നില്‍... അതിലെ യാത്രക്കാരനും തദൈവ .... ഏതോ ഒരു ജീപ്പ് സിഗ്നല്‍ നോക്കാതെ അതി വേഗത്തില്‍ വന്നു ആ വാഹനത്തെ ഇടിച്ചു തകര്‍ത്തിരിക്കുന്നു....അതിലെ ഡ്രൈവറും ആ വാഹനത്തിന്റെ സ്ഥിതിയും എല്ലാം കഴിഞ്ഞു കൊഴിഞ്ഞ അവസ്ഥ..

ഞാന്‍ തരിച്ചിരുന്നു പോയി.. ഈശ്വരാ.... എന്തായിരിന്നിരിക്കും സ്ഥിതി... ഞാന്‍ ആ സിഗ്നല്‍ തുറന്നതും വണ്ടി എടുത്തിരുന്നെങ്കില്‍...ഞാന്‍ ആ മാന്ത്രിക സ്വരമാധുരി കേട്ടു ഒരു നിമിഷം മയങ്ങിയില്ലായിരുന്നെങ്കില്‍ എന്റെ സ്ഥിതി എന്തായിരിക്കും.... ഈശ്വരാ. 

ഒന്നും ചെയ്യാന്‍ ഇല്ലാത്ത അവസ്ഥ ആയതു കൊണ്ട്... വാഹനം പതുക്കെ മുന്നോട്ടെടുത്തു ഞാന്‍ വീട്ടിലേക്കു നീങ്ങാന്‍ തുടങ്ങി. അപ്പോള്‍ മൊബൈല്‍ ഫോണ്‍ വീണ്ടും അടിക്കാന്‍ തുടങ്ങി... സ്പീക്കര്‍ ഓണ്‍ ചെയ്തു സംസാരിച്ചപ്പോള്‍ സഹധര്‍മിണി പിന്നെയും സങ്കടം പറഞ്ഞു കൊണ്ടേ ഇരിന്നു... ഞാന്‍ പതുക്കെ മറുപടി പറഞ്ഞു. ഒരു തരത്തില്‍ ഞാന്‍ ഭാഗ്യവാനാണ്.... ഇന്ന് ഒരു വിധത്തില്‍ സുരക്ഷിതമായി വീട്ടില്‍ എത്താന്‍ ദൈവം എന്നെ സഹായിച്ചു... ഇനിയും കുറച്ചു ദൂരം കൂടി ഉണ്ട് നമ്മുടെ വീട്ടിലേക്കു... വന്നിട്ട് കാര്യം പറയാം. എന്റെ ശബ്ദമാറ്റം കണ്ട എന്റെ പത്നിക്ക്‌ എന്തോ അപകടം മനസ്സിലായി.... അവര്‍ ഫോണ്‍ വയ്ക്കുന്നതിനു മുന്‍പ് പറഞ്ഞു.... സാരമില്ല.... ഞാന്‍  എപ്ഫോഴും  നമ്മുടെ കുടുംബത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു...നമ്മള്‍ എന്നും ഒന്നായി ഇരിക്കും... ദൈവം നമ്മളെ വേര്പിരിക്കുകയില്ലാ. 

ഈശ്വരന് നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ വാഹനം മുന്നോട്ടു പതുക്കെ എടുത്തു.... ഇന്ന് നമ്മള്‍ ശ്രദ്ധിച്ചാലും നമ്മുടെ അതെ സമയം റോഡില്‍ ഉള്ളവര്‍ ശ്രദ്ധിച്ചാല്‍ മാത്രമേ നമ്മുടെ ലക്ഷ്യത് നമുക്ക് എത്തി ചേരാന്‍ കഴിയുകയുള്ളൂ എന്ന വസ്തുത എന്നെ വീണ്ടും വീണ്ടും ആ അപകടം ഓര്‍മിപ്പിച്ചു...

No comments:

Post a Comment