ഉപചാരപൂര്‍വ്വം ഒരു ദൈവീക വിടവാങ്ങല്‍
ഉപചാരപൂര്‍വ്വം ഒരു ദൈവീക വിടവാങ്ങല്‍
തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴ പൂരവും അതിനോട് അനുബന്ധിച്ചുള്ള മറ്റു ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളോട് അനുബന്ധിച്ച് കാണുന്ന ഒരു ചടങ്ങാണ് ഉപചാരം. ഉത്സവം എല്ലാം കഴിഞ്ഞതിനു ശേഷം ദേവി ദേവന്മാര്‍ തമ്മില്‍ തമ്മില്‍ ഇനി അടുത്ത കൊല്ലം കാണാം എന്ന് പറഞ്ഞു പിരിയുന്ന ഒരു ചടങ്ങ്. കോലം അഥവാ തിടമ്പ് എത്തിയ ആനകള്‍ നേര്‍ക്ക് നേര്‍ നിന്ന് തുമ്പിക്കൈ പൊക്കി മൂന്നു തവണ അഭിവാദ്യം ചെയ്യുന്നതോട് കൂടി ഈ ചടങ്ങ് അവസാനിക്കുന്നു.
ഈ വീഡിയോ ഇന്നലെ സൂര്യ ടീവിയില്‍ കാണിച്ച ക്ഷേത്രായനം എന്ന പരിപാടിയില്‍ തൈക്കാട്ടുശ്ശേരി ഭഗവതി അമബളത്തിലെ ഉത്സവ ചടങ്ങുകളില്‍ ഒന്നായി ഓടിച്ചു കാണിച്ചിരുന്നു. സൂര്യ ടീവിയോടു കടപ്പാട് ഇത് കാണിച്ചതിന്.
No comments:
Post a Comment