കേരള താരം നിയാസ് ഏമേര്‍ജിങ് പ്ലേയേഴ്‌സ് ടൂര്‍ണമെന്റിന്
കോഴിക്കോട്: ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംതേടാമെന്ന പ്രതീക്ഷയോടെ കേരളത്തിന്റെ ഭാവി വാഗ്ദാനം എം. നിയാസ് ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റിനൊരുങ്ങുകയാണ്. ജൂലായ് 20 മുതല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന എമേര്‍ജിങ് പ്ലേയേഴ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അതിഥിതാരമായാണ് നിയാസ് ഇറങ്ങുക. ചെന്നൈയില്‍ എം.ആര്‍.എഫ്., പേസ് ഫൗണ്ടേഷനില്‍ പരിശീലിക്കുന്ന നിയാസിനുപുറമേ ഇവിടെ നിന്ന് ജാര്‍ഖണ്ഡുകാരന്‍ രാജീവ് ശുക്ലയും ഓസ്‌ട്രേലിയയ്ക്ക് പറക്കുന്നുണ്ട്.
ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടും (എ.ഐ.എസ്.) എം.ആര്‍.എഫ്. പേസ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണയനുസരിച്ചാണ് ഫൗണ്ടേഷനിലെ മികച്ച രണ്ട് താരങ്ങള്‍ക്ക് എല്ലാവര്‍ഷവും ഈ ടൂര്‍ണമെന്റില്‍ അവസരം കിട്ടുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ പേസ് ഫൗണ്ടേഷനില്‍ ജവഗല്‍ ശ്രീനാഥിനും ശെന്തില്‍നാഥിനും കീഴില്‍ പരിശീലിക്കുന്ന നിയാസിന് കിട്ടിയ അംഗീകാരം കൂടിയാണ് ഓസ്‌ട്രേലിയന്‍ ടീമിലെ സ്ഥാനം. ടൂര്‍ണമെന്റില്‍ തമിഴ്‌നാട് താരം എസ്. ബദരീനാഥിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീമും ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എ ടീമുകളും പങ്കെടുക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ മാതൃഭൂമിയുടെ ഈ പേജ് വായിക്കൂ
മാതൃഭൂമി ഈ പയ്യന്‍സിന്റെ ഒരു ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു...ഹാ അവനും വരും ഒരു നല്ല കാലം. അപ്പോള്‍ അശ്രീകരം ആയി ഒന്നും കാണിക്കാതിരുന്നാല്‍ മതിയായിരുന്നു.
No comments:
Post a Comment