Pages

Thursday, March 12, 2009

ആറാട്ടുപുഴ ക്ഷേത്രത്തില്‍ പുത്തന്‍ വിളക്കുമാടം

ആറാട്ടുപുഴ ക്ഷേത്രത്തില്‍ പുത്തന്‍ വിളക്കുമാടം

ചേര്‍പ്പ്‌: പിച്ചള പൊതിഞ്ഞ വിളക്കുമാടവും ഓട്ടുചെരാതുകളുമായി ദേവസംഗമത്തിന്‌ ആതിഥേയരായ ആറാട്ടുപുഴ ക്ഷേത്രം ഒരുങ്ങി. കൊടിയേറ്റം നടക്കുന്ന മാര്‍ച്ച്‌ 31ന്‌ മുമ്പായി സമ്പൂര്‍ണ്ണ നെയ്‌വിളക്കോടെ വിളക്കുമാടം ശാസ്‌താവിന്‌ സമര്‍പ്പിക്കും. 22 ലക്ഷം രൂപ ചെലവുള്ള പണികള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും ഭക്തരുടെയും സഹായത്തോടെയാണ്‌ നടത്തിയത്‌. 370 അടി ചുറ്റളവും ഏഴര അടി ഉയരവുമുള്ള വിളക്കുമാടം 22 ഗേജുള്ള പിച്ചളപ്പാളികള്‍കൊണ്ടാണ്‌ പൊതിഞ്ഞ്‌ അലങ്കരിച്ചിരിക്കുന്നത്‌. 6300 ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ പിച്ചള പൊതിഞ്ഞശേഷം ഏഴു വരികളിലായി 5000ത്തോളം പുതിയ ഓട്ടുചെരാതുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകും. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ്‌ സ്വദേശി വില്വമംഗലത്ത്‌ ദിനേഷ്‌കുമാറും സംഘവുമാണ്‌ പണികള്‍ നടത്തുന്നത്‌.

No comments:

Post a Comment